വിജയപുര: കർണാടകയില്‍ മഹാശിവരാത്രി ആഘോഷങ്ങളുടെയും ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെയും തിരക്ക് മുതലെടുത്ത് വ്യാപക മോഷണം.വിജയപുര, കൊപ്പാല്‍, റായ്ച്ചൂർ മേഖലകളിലാണ് ജനങ്ങള്‍ ആഘോഷങ്ങളിലായിരുന്ന തക്കം നോക്കി മോഷ്ടാക്കള്‍ വൻ കവർച്ച നടത്തിയത്.വിജയപുര ശാരദ നഗറിലെ സോമശേഖര ഗാനിയുടെ വീട്ടിലാണ് വലിയ മോഷണം നടന്നത്. കുടുംബം ശിവരാത്രി ചടങ്ങുകള്‍ക്കായി ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു സംഭവം. ഏകദേശം 20 പവനിലധികം സ്വർണാഭരണങ്ങള്‍, 270 ഗ്രാം വെള്ളി ആഭരണങ്ങള്‍, അരലക്ഷത്തോളം രൂപ എന്നിവ കള്ളന്മാർ കവർന്നു.ഇന്ത്യ-പാകിസ്ഥാൻ ട്വന്റി 20 മത്സരം നടക്കുകയായിരുന്നതിനാല്‍ തെരുവുകളില്‍ ആളൊഴിഞ്ഞ നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, കൊപ്പാളില്‍ പർദ്ദ ധരിച്ചെത്തിയവർ ജ്വല്ലറിയില്‍ കവർച്ച നടത്തികൊപ്പാല് നഗരത്തിലെ ജവഹർ റോഡിലുള്ള വിശാല്‍ ജ്വല്ലറിയില്‍ പകല്‍സമയത്താണ് മോഷണം നടന്നത്. പർദ്ദ ധരിച്ചെത്തിയ രണ്ട് സ്ത്രീകള്‍ ഉടമയുടെ ശ്രദ്ധ തിരിച്ച് 40,000 രൂപ വിലവരുന്ന സ്വർണ്ണക്കമ്മലുകളുമായി കടന്നുകളഞ്ഞു.