Home Featured പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ പക;കര്‍ണാടകയില്‍ അധ്യാപികയെ കൊന്ന് ക്ഷേത്രമൈതാനത്ത് കുഴിച്ചുമൂടിയ കാമുകന്‍ അറസ്റ്റില്‍

പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ പക;കര്‍ണാടകയില്‍ അധ്യാപികയെ കൊന്ന് ക്ഷേത്രമൈതാനത്ത് കുഴിച്ചുമൂടിയ കാമുകന്‍ അറസ്റ്റില്‍

by admin

ബെംഗളൂരു: കര്‍ണാടകയില്‍ അധ്യാപികയെ കൊലപ്പെടുത്തി ക്ഷേത്രമൈതാനത്തിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. പ്രണയപ്പകയാണ് 28കാരിയായ അധ്യാപികയുടെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.കര്‍ണാടകയിലെ മണ്ഡ്യ പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി. ഗൗഡയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദീപികയുടെ അയല്‍വാസിയായ നിതീഷ് എന്ന യുവാവിനെയാണ് വിജയനഗരയിലെ ഹൊസ്‌പേട്ടില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസമായി ദീപികയെ കാണാനില്ലായിരുന്നു. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ദീപിക പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് ഭര്‍ത്താവ് ലോകേഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

തുടര്‍ന്ന് മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് ഇവരുടെ സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. പിന്നാലെ ക്ഷേത്ര പരിസരത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തുന്നതിനിടെ മൈതാനത്തെ മണ്ണ് ഇളകിക്കിടക്കുന്നത് കണ്ട് സംശയം തോന്നി ഇവിടെ കുഴിച്ചുനോക്കിയപ്പോഴാ് മൃതദേഹം കണ്ടെത്തിയത്.ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെയാണ് നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നിതീഷും ദീപികയും കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുടുംബാംഗങ്ങള്‍ താക്കീത് നല്‍കിയതോടെ ദീപിക ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതോടെ ദീപികയെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ജന്മദിനം ആഘോഷിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group