ബെംഗളൂരു : തലച്ചോറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സയ്ക്ക് സംസ്ഥാനത്ത് 33 ‘ബ്രെയിൻ ക്ലിനിക്കു’കൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്. ബെംഗളൂരുവിലെ നിംഹാൻസുമായി സഹകരിച്ചാണ് എല്ലാ ജില്ലാ ആശുപത്രികളിലും ബ്രെയിൻ ക്ലിനിക്കുകൾ തുടങ്ങിയത്. തലച്ചോർ സംബന്ധിച്ച അസുഖങ്ങൾക്ക് ചികിത്സകിട്ടാൻ വൈകുന്നത് പരിഹരിക്കുകയാണ് ലക്ഷ്യം. ഇത്തരം ആരോഗ്യപ്രശ്നനങ്ങൾക്കുള്ളവർ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലോ മംഗളൂരുവിലോ പോകേണ്ടിവരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഓരോ ക്ലിനിക്കുകളിലും ഒരു ന്യൂറോ വിദഗ്‌ധനായ ഒരു ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, നഴ്സ് എന്നിങ്ങനെ നാലുജീവനക്കാരാണുണ്ടാകുക.
ഘട്ടം ഘട്ടമായി അത്യാധുനിക ഉപകരണങ്ങളും ഇവിടെയൊരുക്കും. മസ്‌തിഷ്‌കാഘാതം, ഓർമ നഷ്ടപ്പെടൽ തുടങ്ങിയവയുടെ ചികിത്സയ്ക്ക് പ്രത്യേക സൗകര്യങ്ങളും ഇവിടെയൊരുക്കും. ഇത്തരം രോഗികളുമായി ഇടപഴകുന്നതിന് ആശ വർക്കർമാർക്ക് പ്രത്യേക പരിശീലനവും ഇത്തരം ക്ലിനിക്കുകളിൽ ലഭിക്കും.തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങളുണ്ടാകുമ്പോൾ ചികിത്സലഭിക്കാൻ വൈകുന്നത് മരണംവരെ സംഭവിക്കാനിടയാക്കുന്നുവെന്ന് നേരത്തേ ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഗ്രാമീണ മേഖലയിലാണ് ഇങ്ങനെയുണ്ടാകുന്ന മരണനിരക്ക് കൂടുതൽ. ഒട്ടുമിക്ക ജില്ലാ ആശുപത്രികളിലും തലച്ചോർ സംബന്ധിച്ച അസുഖങ്ങൾക്ക് നാമമാത്രമായ ചികിത്സാസൗകര്യമേയുള്ളൂ. മികച്ച ചികിത്സ ലഭിക്കാൻ പ്രധാന നഗരങ്ങളിലേക്ക് പോകേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
ഫോണ്‍പേ സ്മാര്‍ട്ട്സ്പീക്കര്‍ മമ്മൂട്ടിയുമായി കൈകോര്‍ക്കുന്നു
ഇതിഹാസ ഇന്ത്യന്‍ നടന്‍ മമ്മൂട്ടിയുമായി സഹകരിച്ച് സ്മാര്‍ട്ട്സ്പീക്കറുകളില്‍ ആദ്യത്തെ സെലിബ്രിറ്റി വോയ്സ് ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍പേ.ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിലുടനീളം മലയാളത്തിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ വേറിട്ട ശബ്ദത്തില്‍ ഫോണ്‍പേ സ്മാര്‍ട്ട്‌സ്പീക്കറിന്റെ ഉപഭോക്തൃ പേയ്മെന്റുകളെ വാലിഡേറ്റുചെയ്യാന്‍ അനുവദിക്കും.ഹിന്ദിയിലും ഇംഗ്ലീഷിലും പ്രമുഖ ഇന്ത്യന്‍ നടന്‍ ശ്രീ അമിതാഭ് ബച്ചനുമായി സഹകരിച്ച് ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകളില്‍ സെലിബ്രിറ്റി വോയ്സ് ഫീച്ചര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.
ഭാവിയില്‍ ഇത് കൂടുതല്‍ ഭാഷകളിലേക്ക് പുറത്തിറക്കാനുള്ള പദ്ധതിയിലാണ്.പോര്‍ട്ടബിലിറ്റി, മികച്ച ഇന്‍-ക്ലാസ് ബാറ്ററി, ഏറ്റവും ശബ്ദായമാനമായ അന്തരീക്ഷത്തില്‍ പോലും മികച്ച ഓഡിയോ വ്യക്തത, വ്യാപാരികള്‍ക്ക് ഏറ്റവും തിരക്കേറിയ കൗണ്ടര്‍ ഇടങ്ങളില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്ന ഒതുക്കമുള്ളതും ബഹുമുഖവുമായ ഫോം ഫാക്ടര്‍ എന്നിവയാണ് ഫോണ്‍പേ സ്മാര്‍ട്ട്‌സ്പീക്കറിനെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്ന മറ്റ് ചില സവിശേഷതകള്‍.
വ്യാപാരികള്‍ SMS-നെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഫാണ്‍പേ സ്മാര്‍ട്ട്‌സ്പീക്കര്‍ ഉപയോഗിച്ച് അവരുടെ പേയ്മെന്റ് മൂല്യനിര്‍ണ്ണയം ഗണ്യമായി ലഘൂകരിച്ചിട്ടുണ്ട്. 4 ദിവസത്തെ ബാറ്ററി ലൈഫ്, ദൃഢമായ ഡാറ്റ കണക്റ്റിവിറ്റി, ഉപയോഗ എളുപ്പത്തിനായി ബാറ്ററി ലെവല്‍ LED ഇന്‍ഡിക്കേറ്റര്‍, കുറഞ്ഞ ബാറ്ററി ലെവലുകള്‍ കാണിക്കുന്നതിനുള്ള ഓഡിയോ അലേര്‍ട്ടുകള്‍, ഒന്നിലധികം ഇന്ത്യന്‍ ഭാഷകളില്‍ വോയ്സ് പേയ്മെന്റ് അറിയിപ്പുകള്‍ ഫോണ്‍പേ സമാര്‍ട്ട്‌സ്പീക്കറുകള്‍ നല്‍കുന്നു.