ബെംഗളൂരു: കർണാടകത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 83.89 ശതമാനം വിജയം. 8,35,102 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 7,00,619 വിദ്യാർഥികൾ ജയിച്ചു. കഴിഞ്ഞ വർഷം 85.13 ശതമാനം വിജയമുണ്ടായിരുന്നു. നാലു വിദ്യാർഥികൾ മുഴുവൻമാർക്കും (625) നേടി.
ബെംഗളൂരു ന്യൂ മെക്കാളെ ഇംഗ്ലീഷ് ഹൈസ്കൂളിലെ ഭൂമിക പൈ, ചിക്കബെല്ലാപുര ശ്രീ ബി.ജി.എസ്. സ്കൂളിലെ യശസ് ഗൗഡ, ബെലഗാവി ശ്രീ കുമാരേശ്വർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അനുപമ ശ്രീശൈൽ, വിജയപുര ഓക്സ്ഫോഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ഭിമൻഗൗഡ പാട്ടീൽ എന്നിവരാണ് മുഴുവൻ മാർക്കും നേടിയത്.
പെൺകുട്ടികൾക്കാണ് വിജയശതമാനം കൂടുതൽ. 87.87 ശതമാനം പെൺകുട്ടികൾ ജയിച്ചപ്പോൾ 80.08 ശതമാനമാണ് ആൺകുട്ടികളുടെ ജയം. മേയ് 14 വരെ വിദ്യാർഥികൾക്ക് ഉത്തര കടലാസുകളുടെ ഫോട്ടോകോപ്പികൾക്ക് അപേക്ഷിക്കാം.
പുനർമൂല്യ നിർണയത്തിനുള്ള രജിസ്ട്രേഷൻ മേയ് 15-ന് ആരംഭിച്ച് 21-ന് സമാപിക്കും. സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ മേയ് 15-ന് അവസാനിക്കും.
നാലു ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് പഠനസമിതി ശിപാര്‍ശ
ന്യൂഡല്‍ഹി: നഗരങ്ങളിലെ നിരത്തുകളില്‍നിന്ന് നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കേന്ദ്രത്തിന് പഠനസമിതി നിര്‍ദേശം.
2027ഓടെ ഇന്ത്യ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറക്കുന്നതിന് വൈദ്യുതി, ഗ്യാസ് എന്നിവ ഇന്ധനമാക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയോഗിച്ച എനര്‍ജി ട്രാന്സ്മിഷന് പാനലാണ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
നഗരങ്ങളില്‍ സര്‍വിസ് നടത്തുന്ന ഡീസല്‍ ബസുകള്‍ 2024 മുതല്‍ ഒഴിവാക്കണമെന്നും 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ റെയില്‍പാത പൂര്‍ണമായും വൈദ്യുതിവത്കരിക്കണം.
2024 മുതല്‍ ഇലക്ട്രിക് പവര്‍ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷന് അനുവദിക്കണം. ചരക്ക് നീക്കത്തിന് ട്രെയിനും ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രക്കുകളും ഉപയോഗിക്കണം. ഇലക്ട്രിക് വാഹന ഉപയോഗം വര്‍ധിപ്പിക്കുന്നതിന് ആനുകൂല്യങ്ങള്‍ നല്കുന്ന കാലപരിധി നീട്ടണമെന്നും നിര്‍ദേശത്തിലുണ്ട്.
കൂടാതെ ദീര്‍ഘദൂര ബസുകള്‍ ദീര്‍ഘകാലത്തേക്ക് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടിവരുമെന്നും, 10 മുതല്‍ 15 വര്‍ഷത്തേക്ക് വാതകം പരിവര്‍ത്തന ഇന്ധനമായി ഉപയോഗിക്കാമെന്നും സമിതി പറയുന്നു. 2030ഓടെ ഊര്ജമിശ്രിതത്തില് വാതകത്തിന്റെ പങ്ക് 15 ശതമാനം ആയി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
നിലവില്‍ ഇന്ത്യയിലെ ശുദ്ധീകരിച്ച ഇന്ധന ഉപഭോഗത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗവും ഡീസല്‍ ആണ്. 80 ശതമാനവും ഗതാഗത മേഖലയിലാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് രണ്ടു മാസത്തെ ഉപയോഗത്തിന് ആവശ്യമായ ഗ്യാസ് സൂക്ഷിക്കുന്നതിന് ഭൂഗര്‍ഭ സ്റ്റോറേജ് സംവിധാനം നിര്‍മിക്കുന്നത് പരിഗണിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.