കർണാടകയില്‍ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 62.34 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേതിനേക്കാള്‍ ഒൻപത് ശതമാനം വർദ്ധനവാണ് ഉണ്ടായത്.കർണാടക സ്കൂള്‍ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) ആണ് ഫലം പ്രഖ്യാപിച്ചത്. 22 വിദ്യാർത്ഥികള്‍ 625ല്‍ 625 മാർക്കും നേടി.പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍ക്ക് റോള്‍ നമ്ബറും ജനന തിയ്യതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റായ karresults.nic.in ല്‍ നിന്ന് മാർക്ക് ലിസ്റ്റ് ലഭിക്കും.
കർണാടക സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി മധു ബംഗാരപ്പയാണ് ബെംഗളൂരുവിലെ കെഎസ്ഇഎബി ഓഫീസില്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 53 ശതമാനം ആയിരുന്നു വിജയം.മാർച്ച് 21 മുതല്‍ ഏപ്രില്‍ 4 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടന്നത്. ഏകദേശം 9 ലക്ഷം വിദ്യാർത്ഥികള്‍ പരീക്ഷ എഴുതി. എല്ലാ വിഷയത്തിനും ഫുള്‍ മാർക്ക് 22 വിദ്യാർത്ഥികള്‍ നേടിയപ്പോള്‍ 624 മാർക്ക് 65 വിദ്യാർത്ഥികള്‍ക്ക് ലഭിച്ചു.
623 മാർക്ക് 108 വിദ്യാർത്ഥികളും 622 മാർക്ക് 189 വിദ്യാർത്ഥികളും 621 മാർക്ക് 259 വിദ്യാർത്ഥികളും 620 മാർക്ക് 327 വിദ്യാർത്ഥികളും നേടി.മാർക്ക് ലിസ്റ്റിലെ വ്യക്തിഗത വിശദാംശങ്ങളും മാർക്കുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ വിദ്യാർത്ഥികള്‍ക്ക് നിർദേശമുണ്ട്. പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍, വൈകാതെ കർണാടക സ്കൂള്‍ എക്സാമിനേഷൻ ആന്റ് അസസ്മെന്റ് ബോർഡുമായി ബന്ധപ്പെടണം