Home Featured ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കുലര്‍ ഇക്കോണമി നയം പ്രഖ്യാപിക്കാൻ കര്‍ണാടക

ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കുലര്‍ ഇക്കോണമി നയം പ്രഖ്യാപിക്കാൻ കര്‍ണാടക

by admin

രാജ്യത്ത് ആദ്യത്തെ സർക്കുലർ ഇക്കോണമി നയം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കർണാടകയെന്ന് ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.ബ്രിഗേഡ് റീപ്പിന്റെ വാർഷിക പരിപാടിയായ ‘പ്രൊപ്പഗേറ്റ് 2024’ ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുസ്ഥിര ഇന്ത്യ സൃഷ്ടിക്കാൻ സർക്കാറും റിയല്‍ എസ്റ്റേറ്റ് മേഖലയും ഒരുമിച്ച്‌ പ്രവർത്തിക്കണം. ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖല ജി.ഡി.പിയുടെ ഏകദേശം 7.3ശതമാനം സംഭാവന ചെയ്യുന്നുണ്ട്. 2030ഓടെ ഇത് ഒരു ട്രില്യണ്‍ ഡോളർ വരുമാനമായി വളരും. വ്യവസായവും റിയല്‍ എസ്റ്റേറ്റ് മേഖലയും സർക്കാറും ഒരുമിച്ച്‌ പ്രവർത്തിക്കുന്നതിനും ഈ മേഖലക്ക് ശരിയായ നയങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കും.

ഇന്ത്യയിലെ ആദ്യത്തെ സർക്കുലർ സാമ്ബത്തിക നയം കർണാടക സർക്കാർ തയാറാക്കി വരുകയാണ്. ലോകം ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നത്. കർണാടകയില്‍ മികച്ച നയവും മികച്ച പ്രതിഭയും മികച്ച ആവാസവ്യവസ്ഥയും മികച്ച ഇൻകുബേഷൻ സംവിധാനവുമാണുള്ളത്. ബ്രിഗേഡ് ഗ്രൂപ് ജോയന്റ് മാനേജിങ് ഡയറക്ടർ നിരുപ ശങ്കർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് നേതാക്കള്‍, പ്രമുഖ ബാങ്കർമാർ എന്നിവരടങ്ങുന്ന പാനല്‍ ചർച്ച നടന്നു. 500ലധികം പ്രതിനിധികള്‍ പങ്കെടുത്തു

എച്ച്‌ ഐ വി ബാധിതനായ യുവാവിനെ കൊന്നത് അതിക്രൂരമായി, സ്വകാര്യ ഭാഗങ്ങള്‍ മുഴുവൻ മുറിച്ചുമാറ്റി

എച്ച്‌ ഐ വി പോസിറ്റീവായ യുവാവ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍. ഡല്‍ഹിയിലെ പാലം വിഹാർ റെയില്‍വേസ്റ്റേഷന് സമീപത്താണ് വികൃതമാക്കിയ നിലയില്‍ ഇരുപത്തഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തിയത്.ശരീരത്തിന്റെ പലഭാഗത്തും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയ നിലയിലുമായിരുന്നു. വഴിയാത്രക്കാരനായ ഒരാളാണ് മൃതദേഹം കണ്ടതും പൊലീസിനെ വിവരമറിയിച്ചതും. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്തുനിന്ന് യുവാവിന്റെ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. തലയില്‍ ഭാരമുള്ള എന്തോ കൊണ്ട് അടിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞമാസം ഇരുപത്തിമൂന്നുമുതല്‍ യുവാവിനെ കാണാനില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കാണാനില്ലെന്ന് കാട്ടി ദ്വാകര സെക്ടർ 23 പൊലീസ് സ്റ്റേഷനില്‍ പരാതിയും ലഭിച്ചിരുന്നു. യുവാവ് ഒരു ഇ- കൊമേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഫോണ്‍ പരിശോധനയില്‍ യുവാവിന് ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് യുവാവ് സ്വവർഗാനുരാഗിയാണോ എന്ന സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കൂടുതല്‍ പരിശോധനയിലാണ് യുവാവ് വിവാഹിതനും എച്ച്‌ ഐ വി പോസിറ്റീവാണെന്നും വ്യക്തമായത്.

മൃതദേഹം കണ്ടെത്തിയിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ യുവാവിനെ രണ്ടുപേർ പിന്തുടരുന്നത് കാണാം. സംശയമുളള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അവർക്ക് കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യുവാവുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളോ, രോഗ വിവരം മറച്ചുവച്ചതോ ആകാം കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണം അന്തിമഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ കൂടുതലൊന്നും പറയാൻ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group