Home Featured ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം ഈ മൂന്ന് സ്ഥലങ്ങളിലൊന്നിൽ; പട്ടിക തയാറാക്കി സർക്കാർ,

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം ഈ മൂന്ന് സ്ഥലങ്ങളിലൊന്നിൽ; പട്ടിക തയാറാക്കി സർക്കാർ,

by admin

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കർണാടക സർക്കാർ മൂന്ന് സ്ഥലങ്ങളുടെ പട്ടിക തയാറാക്കി. നെലമംഗലയ്ക്കും കുനിഗലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ബിഡദി, ഹരോഹള്ളി, സോളൂർ എന്നീ മൂന്ന് സ്ഥലങ്ങളുടെ ചുരുക്കപ്പട്ടികയാണ് സംസ്ഥാന സർക്കാർ തയാറാക്കിയത്. ഈ മൂന്ന് സ്ഥലങ്ങളിലൊന്നാകും ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കണ്ടെത്തുക

കർണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാറിന്റെ സ്വന്തം ജില്ലയായ രാമനഗര ജില്ലയിലാണ് ബിഡദിയും ഹരോഹള്ളിയും. രാമനഗര ജില്ലയിലെ മഗഡി താലൂക്കിലെ ഗ്രാമമാണ് സോളൂർ. ബെംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലമാണ് സോളൂരിനുള്ളത്. അവരവരുടെ മണ്ഡലത്തിലേക്ക് വിമാനത്താവളം എത്തിക്കുന്നതിനായി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വടംവലി നടത്തുന്നതിനാൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) നിർദേശം കൈമാറാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഏഴ് സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഒന്ന് കണ്ടെത്തുമെന്ന് വികസന വകുപ്പ് (ഐഡിഡി) മന്ത്രി എംബി പാട്ടീൽ വ്യക്തമാക്കിയിരുന്നു. രണ്ടാം വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തതായും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം സ്വീകരിക്കുമെന്നും തുടർന്ന് നിർദേശം എഎഐക്ക് കൈമാറുമെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.

ബെംഗളൂരുവിൻ്റെ രണ്ടാമത്തെ വിമാനത്താവളം രാമനഗരയിൽ വേണമെന്ന അഭിപ്രായമാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനുള്ളത്. എന്നാൽ ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര തുമകൂരുവിനായി സമ്മർദ്ദം ചെലുത്തുകയാണ്. തുമകൂരുവിന് സമീപം ബെംഗളൂരുവിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കണമെന്ന അഭിപ്രായം ഞാൻ മന്ത്രി എംബി പാട്ടീനോട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. വസന്ത നരസപുര ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് സമീപം എൻഎച്ച്-48ൽ നിന്ന് 3,000 ഏക്കർ അകലെയും സിറ താലൂക്കിലെ സീബി ക്ഷേത്രത്തിന് സമീപം 4000 – 5000 ഏക്കർ അകലെയും ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡ്, മൈസുരു റോഡ്, മഗഡി, ദൊഡ്ഡബല്ലാപൂർ, ദബാസ്‌പേട്ട്, തുമകൂരു എന്നിവ ഉൾപ്പെടെയുള്ള ഏഴ് സ്ഥലങ്ങൾ കണ്ടെത്തിയതായും മെറിറ്റിൻ്റെ അടുസ്ഥാനത്തിൽ അന്തിമമായി സ്ഥലം തീരുമാനിക്കുമെന്നും പാട്ടീൽ മുൻപ് പറഞ്ഞിരുന്നു. ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഭൂമി അന്തിമമായി കണ്ടെത്തിയാൽ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള അനുമതി നൽകുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു ഫെബ്രുവരി മൂന്നിന് രാജ്യസഭയിൽ ഉറപ്പ് നൽകിയിട്ടുണ്ട്

ഭര്‍ത്താവ് പൊട്ട് വാങ്ങിനല്‍കുന്നില്ല, നവവധു പിണങ്ങിപ്പോയി, വിവാഹമോചനം വേണമെന്ന്; സംഭവം യു.പിയില്‍

ദമ്ബതികള്‍ തമ്മില്‍ നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കുണ്ടാവുകയും വിവാഹ മോചനത്തില്‍ കലാശിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്.അത്തരത്തിലൊരു വാർത്തയാണ് യു.പിയിലെ ആഗ്രയില്‍ നിന്ന് പുറത്തുവന്നത്. ഭർത്താവ് വ്യത്യസ്തമായ പൊട്ടുകള്‍ വാങ്ങിനല്‍കാത്തതിനെ തുടർന്ന് നവവധു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വാർത്ത.ദിവസവും വ്യത്യസ്തമായ പൊട്ട് തൊടാൻ താല്‍പര്യമുള്ളയാളായിരുന്നു നവവധു. വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ ഭർത്താവ് ഭാര്യയുടെ ഇഷ്ടപ്രകാരമുള്ള പൊട്ടുകള്‍ വാങ്ങിനല്‍കിയിരുന്നു.

എന്നാല്‍, പിന്നീട് പൊട്ടുകളുടെ എണ്ണം കുറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയായിരുന്നു. വഴക്കിനൊടുവില്‍ ഭർത്താവിന്‍റെ വീട്ടില്‍ നിന്നിറങ്ങിയ നവവധു സ്വന്തം വീട്ടിലേക്ക് പോയി. ആറ് മാസമായി വധു സ്വന്തം വീട്ടിലാണ്. ഇതിന് പിന്നാലെ വിവാഹമോചനം വേണമെന്ന ആവശ്യത്തിലുമെത്തി. തുടർന്നാണ് വിഷയം പൊലീസിന്‍റെ മുന്നിലെത്തിയത്. പൊലീസുകാർ ദമ്ബതികളെ ഫാമിലി കൗണ്‍സലിങ്ങിന് അയക്കുകയായിരുന്നു. ഡോ. അമിത് ഗൗഡിന്‍റെ കൗണ്‍സലിങ് സെന്‍ററിലാണ് ഇരുവരുമെത്തിയത്. പൊട്ടിനെ ചൊല്ലിയുള്ള വഴക്കിന്‍റെ വിവരങ്ങള്‍ ദമ്ബതികളുടെ വ്യക്തിവിവരങ്ങള്‍ പങ്കുവെക്കാതെ ഡോക്ടറാണ് പുറത്തറിയിച്ചത്.

ഒരു വർഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. പിന്നീട്, ആഴ്ചയില്‍ ഏഴ് പൊട്ടുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭർത്താവ് നിബന്ധന വെക്കുകയായിരുന്നു. എന്നാല്‍, ഭാര്യയാവട്ടെ 35 പൊട്ട് വരെ ആഴ്ചയില്‍ തൊടും. വീട്ടുജോലികളും മറ്റും കാരണം പൊട്ടുകള്‍ നെറ്റിയില്‍ നിന്ന് നഷ്ടപ്പെടുന്നുവെന്നാണ് ഭാര്യയുടെ വാദം. പൊട്ടുകള്‍ക്ക് നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ വലിയ വഴക്കായത്. ഡോക്ടറുടെ കൗണ്‍സലിങ്ങിലൂടെ ഇരുവരെയും സമാധാനിപ്പിച്ച്‌ വീട്ടിലേക്ക് അയച്ചിരിക്കുകയാണ്

You may also like

error: Content is protected !!
Join Our WhatsApp Group