Home Featured പരസ്യമായി വാക്ക് തര്‍ക്കം : ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കര്‍ണാടക സര്‍ക്കാര്‍

പരസ്യമായി വാക്ക് തര്‍ക്കം : ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കര്‍ണാടക സര്‍ക്കാര്‍

by admin

ബെംഗളുരു : പരസ്യമായി വാക്ക്തര്‍ക്കം നടത്തിയതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. മൈസുരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി സിന്ദൂരിയെയും മൈസുരു സിറ്റി കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ശില്‍പ നാഗിനെയുമാണ് സ്ഥലം മാറ്റിയത്.

ആശ്വസിക്കാം,കർണാടകയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.71 ശതമാനമായി ; ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം

ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ദ്രോഹവും അപമാനവും കാരണം താന്‍ ഐഎഎസില്‍ നിന്ന് രാജി വെയ്ക്കുകയാണെന്ന് വ്യാഴാഴ്ച ശില്‍പ് പ്രഖ്യാപിച്ചിരുന്നു. ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തില്‍ തനിക്ക് ജോലി ചെയ്യാനാവില്ലെന്നും അവര്‍ പറഞ്ഞിരുന്നു. രോഹിണി സിന്ധൂരിയെ പ്രത്യക്ഷമായി പരാമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു ശില്‍പയുടെ വാക്കുകള്‍.എംസിസിയില്‍ ജോലി ഒന്നും തന്നെ നടക്കുന്നില്ലെന്ന് രോഹിണി ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെടുന്നതായാണ് ശില്‍പ ആരോപിച്ചത്.

മറ്റെല്ലാ ഇന്‍ഡ്യന്‍ ഭാഷകളെയും പോലെയാണ് മലയാളവും ഭാഷാപരമായ വിവേചനം നിര്‍ത്തണം; നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ ആശുപത്രി അധികൃതരുടെ നടപടികെതിരെ രാഹുല്‍ ഗാന്ധി

അതേസമയം ശില്‍പയോട് കോവിഡ് 19മായി ബന്ധപ്പെട്ട രേഖകള്‍ ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് രോഹിണി പ്രസ്താവനയില്‍ വ്യക്തമാക്കി. അത് ദ്രോഹിക്കലല്ലെന്ന് പറഞ്ഞ അവര്‍, എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.

മണിചെയിന്‍ തട്ടിപ്പ്; മലയാളി വിമുക്ത ഭടന്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് കമ്മിഷണര്‍ ആയാണ് രോഹിണിയെ മാറ്റിയിരിക്കുന്നത്. 2014 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ശില്‍പയെ റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് ഡയറക്ടര്‍ എന്ന സ്ഥാനത്തേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group