Home Featured പ്രജ്വല്‍ രേവണ്ണയുടെ സഹോദരനെതിരെയും ലൈംഗിക പീഡന ആരോപണം

പ്രജ്വല്‍ രേവണ്ണയുടെ സഹോദരനെതിരെയും ലൈംഗിക പീഡന ആരോപണം

by admin


മുന്‍ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡയുടെ ചെറുമകനും പ്രജ്വല്‍ രേവണ്ണയുടെ സഹോദരനുമായ സുരാജ് രേവണ്ണയ്‌ക്കെതിരെയും ലൈംഗിക പീഡന ആരോപണം. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ അരകാലഗുഡുവിലെ ജെഡിഎസ് പ്രവര്‍ത്തകനാണ് സുരാജ് രേവണ്ണയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

അതേസമയം വിഷയത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, ലഭിച്ചാല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. മാധ്യമങ്ങളില്‍ കൂടി ലഭിച്ച വിവരങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വ്യക്തമായ ഒരു അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി അഭിപ്രായപ്പെട്ടു. അതേസമയം സുരാജിന്റെ അമ്മാവനും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമി ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചു. ഇത്തരം കാര്യങ്ങള്‍ തന്റെ മുന്നില്‍ ഉയര്‍ത്തണ്ടെന്നും സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ബംഗളുരു വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ദേഷ്യപ്പെട്ടു കൊണ്ട് കുമാരസ്വാമി പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group