ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് അംബാരി ഉത്സവ് എ.സി സ്ലീപ്പർ വോള്‍വോ മള്‍ട്ടി ആക്സില്‍ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കര്‍ണാടക ആര്‍ടിസി.ഡിസംബര്‍ ഒന്ന് മുതല്‍ ബെംഗളൂരുവില്‍ നിന്നും സര്‍വീസ് തുടങ്ങും.ശാന്തിനഗർ ബസ് സ്റ്റേഷനില്‍ നിന്ന് വൈകിട്ട് 6. 30 ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 6 ന് കോട്ടയത്ത് എത്തിച്ചേരും. കോട്ടയയത്ത് നിന്നും വൈകിട്ട് 7:45 തിരിക്കുന്ന ബസ് അടുത്ത ദിവസം രാവിലെ 5:45 നും ബെംഗളൂരുവില്‍ എത്തിച്ചേരും. ഹൊസൂർ, സേലം, കോയമ്ബത്തൂർ, പാലക്കാട്, തൃശൂർ, അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴിയാണ് സര്‍വീസ് നടത്തുക. 1950 രൂപയാണ് ടിക്കറ്റ് നിരക്ക്.