ശമ്ബള കുടിശിഖ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 31 മുതല്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ജോയന്റ് ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. 36 മാസത്തെ ശമ്ബള കുടിശ്ശിഖയായ 1750 കോടിയും വിരമിച്ച ജീവനക്കാരുടെ ഡി.എ കുടിശ്ശികയായ 306 കോടിയും അനുവദിക്കുക, 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യം നല്കി ജീവനക്കാരുടെ ശമ്ബള പരിഷ്കരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഡിസംബർ 31 ന്ന് ആരംഭിക്കുന്ന സമരം ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കും. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്, ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്, കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്, നോര്‍ത്ത് വെസ്റ്റേണ്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് എന്നിവയിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കാളികളാവും. സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്കുന്ന ശക്തി പദ്ധതി നടപ്പാക്കിയതോടെ 295 കോടിയുടെ നഷ്ടമാണ് ആദ്യ 3 മാസം കൊണ്ട് ഉണ്ടയതെന്നു റിപ്പോർട്ട് . കഴിഞ്ഞ 4 വർഷക്കാലയളവിൽ ശമ്പള പരിഷ്കരണം ഉണ്ടാവാത്തതും സമരകാരണമായി ഉയർത്തുന്നുണ്ട് .