Home Uncategorized കർണാടക ആർടിസി ജീവനക്കാർ 15 മുതൽ നിരാഹാര സമരത്തിലേക്ക്

കർണാടക ആർടിസി ജീവനക്കാർ 15 മുതൽ നിരാഹാര സമരത്തിലേക്ക്

by admin

ബെംഗളൂരു : ശമ്പളവർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് കർണാടക ആർടിസി ജീവനക്കാർ 15 മുതൽ 19 വരെ നിരാഹാരസമരം നടത്തും.6 യൂണിയനുകളുടെ കൂട്ടായ്മയാണ് ബെംഗളൂരു, ഹുബ്ബളള കലബുറഗി എന്നിവിടങ്ങളിൽ സമരം നടത്തുക.

ആവശ്യങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പരാതി നൽകിയിട്ടും അനുകൂല നടപടികൾ വൈകുതയാണെന്ന് ഭാരവാഹികൾ ആരോപിച്ചു

പുറത്തിറങ്ങി ആറുമാസത്തിനുള്ളില്‍ തന്നെ രാജ്യത്തെ രണ്ടാമത്തെ വലിയ ഫാര്‍മ ബ്രാൻഡായി കുതിച്ചുയര്‍ന്ന മരുന്ന് ഏതെന്നോ?..

ടൈപ്പ് പ്രമേഹത്തിനും പൊണ്ണത്തടിക്കുമെതിരായ ആഴ്ചയില്‍ ഒരിക്കല്‍ എടുക്കാവുന്ന ഈ കുത്തിവയ്പ്പ് മരുന്ന്, പുറത്തിറങ്ങി ആറുമാസത്തിനുള്ളില്‍ തന്നെ രാജ്യത്തെ രണ്ടാമത്തെ വലിയ ഫാർമ ബ്രാൻഡായി കുതിച്ചുയർന്നിരിക്കുകയാണ്.ഭാരം കുറയ്ക്കാനുള്ള ചികിത്സാ രീതികളില്‍ സമൂലമായ മാറ്റം ആവശ്യപ്പെടുന്ന ഇന്ത്യൻ ജനതയുടെ വർധിച്ചുവരുന്ന ആവശ്യകതയുടെ ഏറ്റവും ശക്തമായ തെളിവാണ് മൗഞ്ചാരോയുടെ ഈ അവിശ്വസനീയമായ വിജയം.

വിപണിയില്‍ മറ്റ് മുൻനിര മരുന്നുകളെ പോലും പിന്നിലാക്കിക്കൊണ്ട് മൗഞ്ചാരോ നടത്തുന്ന ഈ മുന്നേറ്റം, ഇന്ത്യയുടെ ക്രോണിക് തെറാപ്പി മേഖലയില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നു.ഇന്ത്യൻ ഫാർമസ്യൂട്ടിക്കല്‍ മാർക്കറ്റിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സെപ്റ്റംബറില്‍ മൗഞ്ചാരോ 80 കോടി രൂപയുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. 85 കോടി രൂപയുടെ വില്‍പ്പനയുമായി ജിഎസ്‌കെയുടെ (GSK) ആന്റിബയോട്ടിക് മരുന്നായ ഓഗ്മെന്റ് (Augment) മാത്രമാണ് മൗഞ്ചാരോയ്ക്ക് മുന്നിലുള്ളത്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം എടുക്കേണ്ട ഈ കുത്തിവയ്പ്പ് മരുന്ന്, ഇന്ത്യയുടെ ക്രോണിക് തെറാപ്പി (Chronic Therapy) മേഖലയെ പിടിച്ചുകുലുക്കുകയും, ചുരുങ്ങിയ കാലയളവിനുള്ളില്‍ 233 കോടി രൂപയുടെ സഞ്ചിത വരുമാനം നേടുകയും ചെയ്തു

You may also like

error: Content is protected !!
Join Our WhatsApp Group