കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി.) ബസുകളില്‍ പുരുഷന്മാർക്കുള്ള സീറ്റ് സംവരണം ഉറപ്പാക്കാൻ നിർദേശം.സ്ത്രീകള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്യുന്ന ‘ശക്തി’ പദ്ധതി നടപ്പാക്കിയതിനുശേഷം ബസുകളില്‍ സ്ത്രീയാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ മിക്കപ്പോഴും ബസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്തതിനെതിരേ മൈസൂരു നിവാസിയായ വിഷ്ണുവർധനാണ് അധികൃതർക്ക് പരാതിനല്‍കിയത്.
തുടർന്ന് കെ.എസ്.ആർ.ടിസി. മൈസൂരു സിറ്റി ഡിവിഷണല്‍ കണ്‍ട്രോളർ എച്ച്.ടി. വീരേഷ് അവർക്ക് അർഹമായ സീറ്റുകളില്‍ പുരുഷന്മാർ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബസ് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.’ശക്തി’പദ്ധതി നടപ്പിലാക്കിയതിനുശേഷം 50 ശതമാനം സീറ്റുകള്‍ പുരുഷന്മാർക്ക് സംവരണം ചെയ്യണമെന്ന് സർക്കാർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇത് സ്ഥിരമായി നടപ്പിലായിരുന്നില്ല. ഇനിമുതല്‍ കൃത്യമായി ഈ നിർദേശം പാലിക്കണമെന്നാണ് വീരേഷിന്റെ ഉത്തരവ്. പ്രശ്നംപരിഹരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ സമർപ്പിക്കാനും ജീവനക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനി മുതല്‍ മുൻവശത്തെ രണ്ടുഭാഗത്തുമുള്ള പകുതിസീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണംചെയ്യും. പിൻസീറ്റുകള്‍ പുരുഷന്മാർക്ക് മാത്രമായിരിക്കും.
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പുറം തല്ലിപ്പൊളിച്ച് ‘പ്രേതം’, സന്ധ്യയായാല്‍ പുറത്തിറങ്ങാൻ പേടിച്ച് നാട്ടുകാര്‍
കുമരങ്കരി-പറാല്‍-ചങ്ങനാശ്ശരി റോഡില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ രാത്രിയില്‍ പ്രേതം ആക്രമിച്ചതായുള്ള വ്യാജ പ്രചാരണം വ്യാപകം.പ്രേതത്തിന്റെ അടിയേറ്റ് യുവാവിന്റെ പുറം പൊളിഞ്ഞതായുള്ള വീഡിയോയും ഫോട്ടോയും ഏതാനും ദിവസം മുമ്ബാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്. ഇതോടെ സന്ധ്യയായാല്‍ അതുവഴിയുള്ള യാത്ര ആരും ഭയപ്പെടുന്ന അവസ്ഥയാണ്.
കിടങ്ങറ കുമരങ്കരി റോഡിലൂടെ സഞ്ചരിക്കുന്ന വെളിയനാട്, കാവാലം പഞ്ചായത്ത് നിവാസികള്‍ക്ക് എളുപ്പത്തില്‍ ചങ്ങനാശ്ശേരി ചന്തയിലെത്താൻ സഹായിക്കുന്ന പ്രധാനറോഡാണ് കുമരങ്കരി പറാല്‍. ജനവാസം വളരെ കുറഞ്ഞ ഇവിടെ പേരിന് പോലും വെളിച്ചമില്ല. സന്ധ്യയാകുന്നതോടെ റോഡ് വിജനമാകും. ഇതിന്റെ മറവില്‍ വ്യാജവാറ്റും മറ്റ് ലഹരി വസ്തുക്കളുടെ വില്പനയും തകൃതിയാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നതാണ്. ഇക്കൂട്ടരാകാം വ്യാജ വീഡിയോയ്ക്ക് പിന്നിലെന്നാണ് ചില നാട്ടുകാർ പറയുന്നത്.സംഭവം എന്തായാലും നാട്ടില്‍ ഭീതി വിതച്ചിരിക്കുകയാണ്. വ്യാജ വീഡിയോ പ്രചരിപ്പിക്കുകയും നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്യുന്ന സംഘത്തെ എത്രയും വേഗം പിടികൂടി വെളിച്ചത്ത് കൊണ്ടുവരാൻ പൊലീസും എക്‌സൈസും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.