Home Featured യാത്രക്കാർക്ക് ബസ് സമയവും റൂട്ടും അറിയാം : വെഹിക്കിൾ ട്രാക്കിങ് മോണിറ്ററിങ് സംവിധാനം (വിടിഎം) നടപ്പിലാക്കാൻ കർണാടക ആർടിസി

യാത്രക്കാർക്ക് ബസ് സമയവും റൂട്ടും അറിയാം : വെഹിക്കിൾ ട്രാക്കിങ് മോണിറ്ററിങ് സംവിധാനം (വിടിഎം) നടപ്പിലാക്കാൻ കർണാടക ആർടിസി

by admin

ബെംഗളൂരു ∙ യാത്രക്കാർക്ക് ജിപിഎസ് ട്രാക്കിങ് വഴി ബസുകളുടെ സമയവും റൂട്ടും ഉൾപ്പെടെ അറിയാനുള്ള വെഹിക്കിൾ ട്രാക്കിങ് മോണിറ്ററിങ് സംവിധാനം (വിടിഎം) നടപ്പിലാക്കാൻ കർണാടക ആർടിസി. ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സംസ്ഥാനാന്തര റൂട്ടുകളിലെ 8,305 ബസുകളിലാണ് വിടിഎം സ്ഥാപിക്കുക. ഇതിനുള്ള കരാർ നടപടികൾ ആരംഭിച്ചു. ലൈവ് ട്രാക്കിങ് ലഭ്യമാക്കുന്ന മൊബൈൽ ആപ് ജൂണിൽ പ്രവർത്തനക്ഷമമാകും. സ്വകാര്യ ബസുകളിൽ ഉൾപ്പെടെ ലൈവ് ട്രാക്കിങ് സംവിധാനം വന്നതോടെ പുതുതലമുറ യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ വേണ്ടിയാണ് കർണാടകയും വിടിഎം നടപ്പിലാക്കുന്നത്.

പദ്ധതിക്ക് 30 കോടി രൂപയാണ് ചെലവ്. അതിൽ 60% കേന്ദ്രസർക്കാരും 40% സംസ്ഥാന സർക്കാരും വഹിക്കും.3 വർഷത്തിനിടെ പുറത്തിറക്കിയ 1,286 ബസുകളിൽ ട്രാക്കിങ് സംവിധാനം നിലവിലുണ്ടെങ്കിലും ഇത് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാൻ സാധിച്ചിരുന്നില്ല.

അപകടം കുറയ്ക്കാൻ എഐ ക്യാമറകൾ : അപകടങ്ങൾ കുറയ്ക്കുന്നതിനും ‌ബസ് ഓടിക്കുമ്പോൾ ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും സഹായിക്കുന്ന നിർമിതി ബുദ്ധി ക്യാമറകൾ (എഐ) എല്ലാ ബസുകളിലും സ്ഥാപിക്കും. ഡ്രൈവറുടെ മുഖഭാവം, ശാരീരികാവസ്ഥ, വികാരം എന്നിവ തിരിച്ചറിയാൻ കഴിയുന്ന ക്യാമറകളാണ് സ്ഥാപിക്കുന്നത്. ക്യാമറകളിൽനിന്നുള്ള വിവരങ്ങൾ ബെംഗളൂരുവിലെ കർണാടക ആർടിസിയുടെ മോണിറ്ററിങ് സെന്ററിൽ തൽസമയം അറിയാം. ഇവിടെനിന്ന് നിയമലംഘനം സംബന്ധിച്ച് ബസ് ജീവനക്കാരെ വിവരം അറിയിക്കാൻ സാധിക്കും.

അമിത വേഗം, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക, പുകവലി, ലെയ്ൻ ലംഘിക്കുക എന്നീ കാര്യങ്ങൾ ബസിനുള്ളിൽ ഡ്രൈവർ സീറ്റിന് മുകളിലും പുറത്തും സ്ഥാപിക്കുന്ന ക്യാമറകളിൽ തെളിയും.ബസ് ഓടിക്കുമ്പോൾ ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അലാം ശബ്ദിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group