കർണാടകയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ ചൊവ്വാഴ്ച രാവിലെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.ഇത് സംസ്ഥാനത്തുടനീളമുള്ള പൊതു ബസ് സർവീസുകളെ സാരമായി ബാധിക്കുകയും യാത്രക്കാരെ വലയ്ക്കുകയും ചെയ്തു.വേതന പരിഷ്കരണം ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ച്, സമരത്തിനെതിരെ കോടതി സ്റ്റേ ഉണ്ടായിരുന്നിട്ടും യൂണിയനുകള്‍ പണിമുടക്കുമായി മുന്നോട്ട് പോയി.
അങ്കണവാടിയില്‍ കുട്ടികളുടെ തലയ്ക്കുമുകളിലായുള്ള അലമാരയില്‍ മൂര്‍ഖൻ പാമ്ബ്; സമയോചിത ഇടപെടല്‍ രക്ഷയായി
വെളിയത്തുനാട്ടിലെ അങ്കണവാടിക്കകത്ത് കണ്ടെത്തിയത് മൂന്നടി നീളമുള്ള മൂർഖൻ പാമ്ബ്. കുട്ടികളുടെ തലയ്ക്കുമുകളിലായുള്ള അലമാരയില്‍ പത്തിവിടർത്തിനില്‍ക്കുന്ന പാമ്ബില്നിന്ന് അവരെ രക്ഷിച്ചത് അങ്കണവാടിയിലെ ജീവനക്കാരുടെ സമയോചിത ഇടപെടല്‍.തിങ്കളാഴ്ച ഉച്ചയ്ക്ക് കരുമാല്ലൂർ പഞ്ചായത്തിലെ വെളിയത്തുനാട് തടിക്കക്കടവ് 131-ാം നമ്ബർ അങ്കണവാടിയിലായിരുന്നു സംഭവം.
കുട്ടികള്‍ക്ക് കളിക്കാൻ അങ്കണവാടിക്കകത്തെ ഭിത്തി അലമാരയില്‍നിന്ന് കളിയുപകരണങ്ങളെടുക്കാൻ ശ്രമിച്ചപ്പോഴാണ് പാമ്ബിനെ കണ്ടത്. കളിയുപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടിയുടെ മറവില്‍ ചുരുണ്ടുകിടക്കുകയായിരുന്നു പാമ്ബ്. ഈ അലമാരയുടെ താഴെയിരുന്നാണ് ഒൻപത് കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്നത്.അങ്കണവാടി വർക്കർ ആനി പെട്ടി പൊക്കിയെടുക്കുന്നതിനിടെ പാമ്ബ് പത്തിവിടർത്തി.
ഭയന്നുപോയെങ്കിലും ധൈര്യം സംഭരിച്ച് കുഞ്ഞുങ്ങളെ പൊക്കിയെടുത്ത് പുറത്തേക്കോടി. ഹെല്‍പ്പർ സുനിതയും ഒപ്പംകൂടി. രണ്ടുകുട്ടികളെ വീതം പൊക്കിയെടുത്ത് പെട്ടെന്നുതന്നെ പുറത്തേക്കെത്തിച്ചു. ഇതിനിടെ കാല്‍വഴുതിവീണ സുനിതയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആലങ്ങാട് സ്വദേശിയായ കേരള ഫോറസ്റ്റ് സർപ്പ സ്നേക്ക് റെസ്ക്യൂവർ വി.കെ. രേഷ്മു സ്ഥലത്തെത്തി പാമ്ബിനെ പിടികൂടി. അയ്യമ്ബുഴ ഫോറസ്റ്റ് ഡിവിഷനില്‍നിന്ന് ഉദ്യോഗസ്ഥരെത്തി പാമ്ബിനെ കൊണ്ടുപോയി.