ബെംഗളൂരു : ദസറ ആഘോഷത്തിന്റെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്കുൾപ്പെടെ 2660 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു. ഒക്ടോബർ ഒൻപതുമുതൽ 14 വരെയാണ് സർവീസുകൾ.
ബെംഗളൂരു കെംപെഗൗഡ ബസ് സ്റ്റേഷൻ, ശാന്തിനഗർ ബി.എം.ടി.സി. ബസ് സ്റ്റേഷൻ, മൈസൂരു റോഡ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നാണ് പ്രത്യേകസർവീസുകൾ പുറപ്പെടുക. ഹൈദരാബാദ്, ചെന്നൈ, ഊട്ടി, സേലം, തിരുച്ചിറപ്പള്ളി, പുതുക്കോട്ടെ, മധുര, പനാജി, ശിർദി, പുണെ, എറണാകുളം, പാലക്കാട്, എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസുകളുണ്ടാകും. സംസ്ഥാനത്തിനകത്ത് ധർമസ്ഥല, ശൃംഗേരി, ഹൊരനാട്, ശിവമോഗ, മടിക്കേരി, മംഗളൂരു, ദാവനഗരെ, ഗോകർണ, കൊല്ലൂർ, ധാർവാഡ്, ബെലഗാവി, വിജയപുര, കാർവാർ, ബല്ലാരി, ഹൊസപേട്ട്, കലബുറഗി എന്നിവിടങ്ങളിലേക്കും പ്രത്യേക ബസ് സർവീസുകളുണ്ടാകും.
ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് 260 ബസുകളും മൈസൂരുവിൻ്റെ സമീപത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് 400 ബസുകളും പ്രത്യേകസർവീസ് നടത്തും.ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് മൈസൂരുവിലേക്ക് നേരിട്ടുള്ള ഫ്ലൈ ബസ് സർവീസുമുണ്ടാകും.
രണ്ട് ദിവസത്തിനുള്ളില്‍ നിങ്ങള്‍ മരിക്കും’; കടകള്‍ക്ക് പുറത്ത് ഒട്ടിച്ച എന്ന പോസ്റ്റര്‍ കണ്ട് ഭയന്ന് വ്യാപാരികള്‍
ഒരു ദിവസം രാവിലെ നിങ്ങള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങുമ്ബോള്‍ വീടിന് പുറത്ത് ‘രണ്ട് ദിവസത്തിനുള്ളില്‍ നിങ്ങള്‍ മരിക്കു’മെന്ന് എഴുതിയ ഒരു പോസ്റ്റർ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ.സ്വാഭാവികമായും നിങ്ങള്‍ പരിഭ്രാന്തരാകും അല്ലേ? സിനിമകളിലും ടിവി ഷോകളിലും മറ്റും ഒക്കെയാണ് സാധാരണയായി നമ്മള്‍ ഇത്തരം സംഭവങ്ങള്‍ കാണാറ്. എന്നാല്‍, അത്തരത്തില്‍ ഒരു അനുഭവം യഥാർത്ഥ ജീവിതത്തില്‍ ഉണ്ടായതിന്‍റെ അമ്ബരപ്പിലും പരിഭ്രാന്തിയിലുമാണ് മഹാരാഷ്ട്രയിലെ രത്നഗിരി പട്ടണത്തിലെ ഒരു കൂട്ടം വ്യാപാരികള്‍.
കഴിഞ്ഞ ദിവസം രാവിലെ കട തുറക്കാൻ എത്തിയ വ്യാപാരികളാണ് തങ്ങളുടെ കടകളുടെ മുൻപിലായി ‘രണ്ട് ദിവസത്തിനുള്ളില്‍ നിങ്ങള്‍ മരിക്കും’ എന്നെഴുതിയ പോസ്റ്റർ ഒട്ടിച്ചു വച്ചിരിക്കുന്നതായി കണ്ടത്. പോസ്റ്റർ കണ്ട് വ്യാപാരികള്‍ പരിഭ്രാന്തരായി എന്ന് മാത്രമല്ല എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലുമായി. അനികേത് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകള്‍ക്ക് പുറത്താണ് ഇത്തരത്തില്‍ ഒരു പോസ്റ്റർ പതിച്ചിരിക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സിലെ മുപ്പതോളം സ്റ്റോറുകളുടെ പുറത്തും ഒരോ പോസ്റ്റർ പതിച്ചിട്ടുണ്ട്.
കടകള്‍ക്ക് പുറത്ത് രാത്രി ഏറെ വൈകിയാണ് ഈ ഈ പോസ്റ്റർ പതിച്ചതെന്നാണ് കടയുടമകളുടെ അനുമാനം. ‘രണ്ട് ദിവസത്തിന് ശേഷം 2024 ഒക്ടോബർ 5-ന് നിങ്ങള്‍ മരിക്കും’ എന്നാണ് പോസ്റ്ററിലെ കൃത്യമായ വാചകം. കൂടാതെ ഈ പ്രസ്താവനയ്ക്ക് താഴെ ‘ബ്ലഡി മേരി’ എന്നും എഴുതിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ പോസ്റ്ററിലും സിന്ദൂരവും മഷിയും തേച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലീഷിലാണ് പോസ്റ്റർ എഴുതിയിരിക്കുന്നത്. പോസ്റ്ററിനെ കുറിച്ച് വളരെവേഗം നാട്ടില്‍ വാർത്ത പരന്നു.
ഇതോടെ ആശങ്കയിലാണ് പ്രദേശവാസികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആളുകള്‍ പരിഭ്രാന്തരായതോടെ റൂറല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.