ബംഗളൂരു: പുതിയ സ്ലീപ്പർ ബസുകള്‍ ലഭിക്കുന്നതോടെ കേരളത്തിലേക്കുള്ള വാരാന്ത്യ സർവിസുകള്‍ പ്രതിദിനമാക്കാൻ കർണാടക ആർ.ടി.സി തീരുമാനം.
ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം സർവിസുകളാണ് പ്രതിദിനമാക്കുക. നേരത്തെ പ്രതിദിന സർവിസുകളായിരുന്ന ഈ റൂട്ടുകളില്‍ ബസ് ക്ഷാമത്തെ തുടർന്നാണ് വരാന്ത്യ സർവിസുകളാക്കിയത്.
സെമി സ്ലീപ്പർ ഐരാവത് ക്ലബ് ക്ലാസ് ബസുകള്‍ ഉപയോഗിച്ചാണ് നിലവില്‍ സർവിസ് നടത്തുന്നത്. തിരുവനന്തപുരത്തേക്ക് കഴിഞ്ഞ വർഷം അംബാരി ഉത്സവ് സ്ലീപ്പർ ബസ് സർവിസ് ആരംഭിച്ചിരുന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ നിർത്തി. ദേശീയപാത 66 വീതി കൂട്ടുന്ന പ്രവൃത്തികളുടെ ഭാഗമായി ഗതാഗതക്കുരുക്ക് രൂക്ഷമായതും തിരിച്ചടിയായിരുന്നു.