ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി ശബരിമല (shabarimala) തീർഥാടനത്തിന് ഭക്തർക്ക് പോകാൻ വേണ്ടി ബസ് സർവീസ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നും നിലയ്ക്കലിലേക്കാണ് സർവീസ് നടത്തുന്നത്. അതിന് വേണ്ടി പുതിയ വോൾവോ ബസ് സർവീസ് പ്രഖ്യാപിച്ചു. ദ ഹിന്ദു ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ശബരിമലയിലേക്ക് പോകുന്ന ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു.
2024 നവംബർ 29 ന് ബസ് സർവീസ് ആരംഭിക്കും. ബെംഗളൂരുവിലെ ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1:50 നായിരിക്കും ബസ് പുറപ്പെടുക. അടുത്ത ദിവസം രാവിലെ 6:45 ന് നിലയ്ക്കലിൽ എത്തിച്ചേരും. തിരിച്ച് നിലയ്ക്കലിൽ നിന്ന് ആറിന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 10 മണിയോടെ ബെംഗളൂരുവിൽ എത്തും. ടിക്കറ്റ് നിരക്ക് ഒരു യാത്രക്കാരന് 1,750 രൂപയാണ് ചെലവ് വരുന്നത്.
കേരളത്തിൽ നിന്ന് മാത്രമല്ല, കേരളത്തിന്റെ പുറത്തുള്ള കർണാടക , തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ എല്ലാ വർഷവും ശബരിമലയിൽ എത്താറുണ്ട്. ശബരിമല തീർഥാടന സീസണിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബസ് , ട്രെയിൻ സർവീസുകൾ അധികമായി നടത്താറുണ്ട്. ട്രെയിൻ സർവീസുകളെയാണ് കൂടുതലായും ഭക്തർ ആശ്രയിക്കുന്നത്. യാത്രക്കുള്ള സുഖം, ചെലവ് കുറവ് എന്നിവയെല്ലാം പരിഗണിച്ച് നോക്കുമ്പോൾ ട്രെയിൻ തന്നെയാണ് സുഖയാത്ര.
എല്ലാവർഷവും റെയിൽവേക്ക് ടിക്കറ്റ് നിരക്കിൽ വലിയൊരു തുകയാണ് ശബരിമല സീസൺ സമയത്ത് ലഭിക്കുന്നത്. ഈ വർഷവും റെയിൽവേ സ്പെഷൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിൻ നമ്പർ 06083 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു പ്രതിവാര സ്പെഷൽ നവംബർ 12, 19, 26 തീയതികളിൽ വൈകിട്ട് 6:05ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. ഡിസംബർ 3, 10, 17, 24, 31; ജനുവരി 7, 14, 21, 28 (ചൊവ്വാഴ്‌ചകളിൽ),രാവിലെ 10:55-ന് SMVT ബെംഗളൂരുവിൽ എത്തിച്ചേരും.യാത്രക്കാർക്ക് ഏറെ ആശ്വാസമാകുന്ന സർവീസ് തന്നൊയായിരിക്കും ഇത്. ബസ് യാത്രയേക്കാളും കൂടുതൽ ആയി ആളുകൾ തെരഞ്ഞെടുക്കുന്നത് ട്രെയിൽ യാത്രയാണ്.