Home Featured ബെംഗളൂരു: അയൽ ജില്ലകളിലേക്കും ഇലക്ട്രിക് ബസ് സർവീസുമായി കർണാടക ആർടിസി

ബെംഗളൂരു: അയൽ ജില്ലകളിലേക്കും ഇലക്ട്രിക് ബസ് സർവീസുമായി കർണാടക ആർടിസി

ബെംഗളൂരു: അയൽ ജില്ലകളിലേക്കും ഇലക്ട്രിക് ബസ് സർവീസുമായി കർണാടക ആർടിസി. ആദ്യ പരീക്ഷണ ഓട്ടം ബെംഗളുരു-മൈസൂരു റൂട്ടിൽ. 6 റൂട്ടുകളിൽ പതിവ് സർവീസ് ഫെബ്രുവരിയിൽ ആരംഭിക്കും.ശാന്തിനഗറിലെ കെഎസ്ആർടിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ബി.ശ്രീരാ മലു ആദ്യ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

മൈസൂരുവിനു പുറമേ മടിക്കേരി, വിരാജ്പേട്ട്, ദാവന ഗരെ, ശിവമൊഗ്ഗ, ചിക്കമഗളൂരു,എന്നിവിടങ്ങളിലേക്കാണു മറ്റു സർവീസുകൾ. കൂടുതൽ ബസുകൾ അടുത്ത മാസത്തോടെ ബെംഗളൂരുവിൽ എത്തും. ജോലിക്കിടെ മരിച്ച കർണാടക ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കുള്ള ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുകയുടെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

പ്ളസ് ടു തോറ്റാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിഷയം മാറ്റി പാസാവാന്‍ വീണ്ടും അവസരം

തിരുവനന്തപുരം: പ്ളസ് ടുവിന് തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ട മറ്റൊരു വിഷയം തിരഞ്ഞെടുത്ത് പ്ളസ് ടു പാസാവാന്‍ അവസരം നല്‍കും.ഇതിനായി ഹയര്‍സെക്കന്‍ഡറി പരീക്ഷാ മാന്വലില്‍ ഭേദഗതിവരുത്തി സര്‍ക്കാര്‍ ഉത്തരവായി.സ്കോള്‍ കേരള വഴി പുതിയ അഡ്മിഷന്‍ എടുത്ത് രണ്ടു വര്‍ഷം പഠിക്കേണ്ടിവരും.

തോറ്റുകഴിഞ്ഞാല്‍ ആ വിഷയത്തില്‍ത്തന്നെ പരീക്ഷ എഴുതി പാസാവണമെന്നാണ് നിലവിലെ വ്യവസ്ഥ.പ്ളസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെയിന്‍ പരീക്ഷ എഴുതിക്കഴിഞ്ഞാലും കോഴ്സ് കാന്‍സല്‍ ചെയ്ത് വീണ്ടും ഏകജാലകം വഴി അഡ്മിഷനെടുക്കാമായിരുന്നു.

ഹയര്‍ സെക്കന്‍ഡറി പാസായവര്‍ക്ക് മറ്റൊരു വിഷയത്തില്‍ സ്കോള്‍ കേരള വഴി സ്പെഷ്യല്‍ കാറ്റഗറി വിദ്യാര്‍ത്ഥികളാവാന്‍ അവസരമുണ്ടായിരുന്നു. തോറ്റവര്‍ക്ക് അങ്ങനെയൊരു പരിഗണന നല്‍കിയിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതോടെയാണ് മാന്വലില്‍ മാറ്റം വരുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്

You may also like

error: Content is protected !!
Join Our WhatsApp Group