Home Featured ഓണത്തിന് കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 പ്രത്യേക ബസുകൾ; പത്ത് ശതമാനം ഇളവുകളോടെ ബുക്കിംഗ്

ഓണത്തിന് കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 പ്രത്യേക ബസുകൾ; പത്ത് ശതമാനം ഇളവുകളോടെ ബുക്കിംഗ്

by admin

ബെംഗളൂരു: ഓണത്തിനു മലയാളികൾക്ക് നാട്ടിലെത്താൻ കർണാടക ആർടിസി. സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് 90 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു.ബെംഗളൂരുവിൽനിന്ന് കണ്ണൂർ, കാസർകോട്, മൂന്നാർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ.

ഓണത്തിനുശേഷം സെപ്റ്റംബർ ഏഴിന് ഇവിടങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകളുണ്ടാകും. ഇതുകൂടാതെ ബെംഗളൂരുവിൽനിന്ന് പുട്ടപർത്തി, കോയമ്പത്തൂർ, മധുര, കൊടൈക്കനാൽ, പുതുച്ചേരി എന്നിവിടങ്ങളിലേക്കും പ്രത്യേക സർവീസ് അനുവദിച്ചിട്ടുണ്ട്.രാജഹംസ എക്സിക്യൂട്ടീവ്, നോൺ എസി സ്ലീപ്പർ, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, എസി സ്ലീപ്പർ, കർണാടക സാരിഗെ ബസുകളാണ് സർവീസ് നടത്തുക. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് പ്രത്യേക സർവീസുകൾ.

ഇവയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓൺലൈൻ ബുക്കിങ്ങിന് സൗകര്യമുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒന്നിച്ചു ബുക്ക് ചെയ്താൽ ടിക്കറ്റ് നിരക്കിൽ അഞ്ചു ശതമാനം ഇളവുണ്ട്.ഇരുവശങ്ങളിലേക്കും ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ മടക്കയാത്രാ ടിക്കറ്റിൽ പത്ത് ശതമാനം ഇളവും ലഭിക്കുമെന്ന് ചീഫ് ട്രാഫിക് മാനേജർ അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group