ബെംഗളൂരു: കേരളത്തിലേ ക്കുൾപ്പെടെ കൂടുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ ആരംഭിക്കാനൊരുങ്ങി കർണാടക ആർ.ടി.സി. ദീർഘദൂര സർവീസു കൾക്കായി 20 പുതിയ വോൾവോ മൾട്ടി ആക്സിൽ സീറ്റർ ബസുകളാണ് കോർപ്പറേഷൻ വാങ്ങുന്നത്. ഐരാവത് ക്ലബ്ബ് ക്ലാസ് ബസുക ളായിരിക്കും ഇവ. കേരളത്തിൽ എറണാകുളത്തേക്കും തൃശ്ശൂരിലേക്കുമായിരിക്കും പുതിയ ബസുകൾ സർവീസ് നടത്തുകയെന്നാണ് വിവരം.
കർണാടകത്തിൽ മംഗളൂരു, കുന്ദാപുര, മൈസൂരു, ശിവമോഗ, ചിക്കമഗളൂരു എന്നി വിടങ്ങളിലേക്കും തമിഴ്നാട്ടിൽ ചെന്നൈയിലേക്കും മഹാരാഷ്ട്രയിൽ മുംബൈയിലേക്കും പുതിയ ബസുകൾ സർവീസ് നടത്തും. അടുത്ത മൂന്നുമാസത്തിനുള്ളിൽ പുതിയ ബസുകളിറക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. കഴിഞ്ഞദിവസം കർണാടക ആർ.ടി.സി.യുടെ പ്രീമിയം ബസുകൾ സന്ദർശിച്ചശേഷമാണ് മന്ത്രി പുതിയ ബസുക ളിറക്കുന്നത് പ്രഖ്യാപിച്ചത്. നിലവിൽ കേരളത്തിലേക്ക് കർണാടക ആർ.ടി.സി. ഐരാവത് ക്ലബ്ബ് ക്ലാസ് ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇത്തരം ബസുകൾക്ക് യാത്രക്കാരിൽനിന്ന് മികച്ചപ്രതികരണമാണ് ലഭിക്കുന്നത്.