ബെംഗളൂരു:കർണാടക ആർ.ടി.സി.യുടെ എല്ലാബസിലും ക്യു.ആർ. കോഡ് അധിഷ്ഠിത ടിക്കറ്റ് സംവിധാനം നടപ്പാക്കി. നവംബർ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ചിലബസുകളിൽ മാത്രമായിരുന്നു ക്യു.ആർ. കോഡ് ടിക്കറ്റ് സംവിധാനമുണ്ടായിരുന്നത്. പദ്ധതി വിജയമായതോടെ എല്ലാബസിലും ഏർപ്പെടുത്താൻ കർണാടക ആർ.ടി.സി. അധികൃതർ തീരുമാനിക്കുകയായിരുന്നു.സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി നിലവിൽ 8941 ബസിലാണ് ക്യു.ആർ. കോഡ് സംവിധാനമുള്ളത്. യാത്രക്കാർക്ക് മൊബൈൽഫോണിൽ ഓൺലൈൻ പേമെന്റ് ആപ്പുപയോഗിച്ച് ഇനി ടിക്കറ്റിന് പണംനൽകാം.
ഏഴുമാസം പ്രായമുള്ള കുഞ്ഞ് പീഡനത്തിനിരയായി
കോല്‍ക്കത്തയിലെ തെരുവില്‍ കഴിയുന്ന ദമ്ബതികളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് പീഡനത്തിനിരയായി. നവംബർ 30ന് ആണ് മനസാക്ഷിയെ പിടിച്ചുലച്ച സംഭവം നടന്നത്.ഒരു യുവതി ഫുട്പാത്തില്‍ ഒറ്റയ്ക്ക് ഇരുന്നു കരയുന്നത് കണ്ട ഒരാളാണ് പോലീസില്‍ വിവരം അറിയിച്ചത്.തങ്ങള്‍ കുട്ടിയെ ആർജി കർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റ പാടുകള്‍ കണ്ടു. കുട്ടിയുടെ ശരീരത്തില്‍ ലൈംഗീക പീഡനത്തെ സൂചിപ്പിക്കുന്ന നിരവധി പോറലുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്തത് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.