ബെംഗളൂരു: ഡീസൽ വില കൂടിയതോടെയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ബസ് ടിക്കറ്റ് നിരക്ക് 25 ശതമാനം വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കർണാടക ആർടിസി.നിലവിൽ ബസിന്റെ വരുമാനത്തിന്റെ 60 ശതമാനവും ഡീസൽ വാങ്ങുന്നതിനാണ് കോർപറേഷൻ ചെലവാഴിച്ചിരുന്നത്.
മൂന്നു വർഷങ്ങൾക്ക് മുൻപ് 32 ശതമാനം മാത്രമാണ് ഡീസലിനായി ചെലവഴിക്കേണ്ടി വന്നിരുന്നത്. എന്നാൽ നിലവിലെ സ്ഥിതി വളരെ മോശമാണ്.നഷ്ടം നികത്തുന്നതിനായി ടിക്കറ്റ് നിരക്ക് കൂട്ടേണ്ടതുണ്ടെന്ന് സർക്കാരിനെ ആറിയിച്ചതായി കർണാടക ആർടിസി മാനേജിങ് ഡയറക്ടർ അൻബു കുമാർ പറഞ്ഞു.
എന്നാൽ നിയമ സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാൻ ഇരിക്കുന്നതിനാൽ സർക്കാർ ഞങ്ങളുടെ ആവശ്യം അംഗീകറിക്കാനുള്ള സാധ്യത കുറവാണെന്നു അദ്ദേഹം പറഞ്ഞു.