Home Featured ബംഗളൂരു: ഡ്രൈവിങ്ങിനിടെ റീല്‍സ് കണ്ടു; ബസ് ഡ്രൈവര്‍ക്ക് സസ്പെൻഷൻ

ബംഗളൂരു: ഡ്രൈവിങ്ങിനിടെ റീല്‍സ് കണ്ടു; ബസ് ഡ്രൈവര്‍ക്ക് സസ്പെൻഷൻ

by admin

ബംഗളൂരു: ഡ്രൈവിങ്ങിനിടെ റീല്‍സ് കണ്ട കർണാടക ആർ.ടി.സി ഡ്രൈവറെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ വിഡിയോ യാത്രക്കാരിലൊരാള്‍ പകർത്തിയത് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കോലാർ-പാവ്ഗഡ റൂട്ടില്‍ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ ശ്രീനിവാസിനെയാണ് കോലാർ ഡിവിഷനല്‍ കണ്‍ട്രോളർ ശ്രീനിവാസ് സസ്പെൻഡ് ചെയ്തത്.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മുമ്ബും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. തുടർന്ന് അധികൃതർ താക്കീത് നല്‍കിയിരുന്നു. ഇത് അവഗണിച്ച്‌ യാത്രക്കാരുടെ ജീവൻ അപകടഭീഷണിയിലാക്കി അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി.

കാറിനുള്ളില്‍ ഫ്ലൈറ്റിനെ പോലും വെല്ലുന്ന സൗകര്യങ്ങളൊരുക്കി യൂബര്‍ ഡ്രൈവര്‍

വാഹനത്തിനുള്ളില്‍ യാത്രക്കാർക്ക് വ്യത്യസ്ത സൗകര്യങ്ങളൊരുക്കി യൂബർ ഡ്രൈവർ. മാരുതി സെലേറിയോ കാറിലാണ് വൈഫൈ ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ എല്ലാം ലഭ്യമാക്കിയിട്ടുള്ളത്.യാത്രക്കാർക്ക് ആവശ്യമുള്ളതെന്തും എടുക്കാം. എന്ത് എടുത്താലും സൗജന്യമാണെന്നതാണ് ആളുകളെ ഏറെ ആകർഷിക്കുന്നത്. സ്നാക്ക്സ്, ബോട്ടില്‍ വാട്ടർ, സാനിറ്റൈസർ, കുട തുടങ്ങിയ ആവശ്യസാധനങ്ങളും, ഇതിനു പുറമെ പെയ്ൻ കില്ലറുകളും അത്യാവശ്യ മരുന്നുകളും വാഹനത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സേഫ്റ്റി പിൻ, ഓയില്‍, ടൂത്പേസ്റ്റ്, പൗഡർ, പെർഫ്യൂം തുടങ്ങിയവയും ലഭ്യമാണ്.

അബ്ദുല്‍ ഖാദിർ എന്നയാളുടെ വാഹനത്തിന്റെ ചിത്രം ഒരു യാത്രക്കാരൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ഇത് ചർച്ചയാകുന്നത്. യാത്രക്കാർക്കിത് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നാണ് റെഡ്‌ഡിറ്റില്‍ പങ്കുവെച്ച്‌ കൊണ്ട് പലരും പറഞ്ഞത്. ഒരു ടാക്സി റൈഡിനപ്പുറം, യാത്രക്കാർക്ക് നല്‍കുന്ന ആഡംബര സേവനത്തെ നിരവധിപേർ പ്രശംസിക്കുന്നുണ്ട്. ഫ്ലൈറ്റുകളെ പോലും വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് വെറുമൊരു കാറിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട് നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വാഹനത്തില്‍ യാത്ര ചെയ്യാൻ ആവശ്യപ്പെട്ട് എത്തിയത്. ഈ വ്യത്യസ്ത സേവനത്തെ പ്രശംസിച്ച്‌ നിരവധിപേർ സമൂഹം മാധ്യമങ്ങളില്‍ ആശംസകള്‍ അറിയിച്ചെത്തി. ചിലർ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. മുമ്ബ് ഇദ്ദേഹത്തിന്റെ വാഹനത്തില്‍ യാത്ര ചെയ്തവരും അനുഭവങ്ങള്‍ പങ്കുവെച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group