ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ തുറന്നതോടെ ഇതുവഴി കടന്നുപോകുന്ന പകൽ ബസുകളുടെ സമയത്തിൽ മാറ്റം വരുത്തി കർണാടക ആർടിസി. കേരളത്തിലേക്കുൾപ്പെടെയുള്ള സർവീസുകൾ മൈസൂരുവിലെത്തുന്ന സമയത്തിലാണ് മാറ്റം വരുത്തിയത്. ബസുകൾ 45 –70 മിനിറ്റ് നേരത്തെ എത്തുന്ന തരത്തിലാണ് സമയമാറ്റം.
മണ്ഡ്യ നിദ്ദഘട്ട മുതൽ ശ്രീരംഗപട്ടണ വരെയുള്ള ഭാഗത്തെ റോഡ് പൂർണമായി തുറക്കുന്നതോടെ രാത്രി സർവീസുകളുടെ സമയത്തിലും മാറ്റം വരുത്തും. നേരത്തെ ബെംഗളൂരുവിൽ നിന്ന് 3–4 മണിക്കൂർ വരെ യാത്രാസമയം വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടര മണിക്കൂറിനുള്ളിൽ ബസുകൾ മൈസൂരുവിലെത്തും.
പിക്കപ്പ് പോയിന്റുകളും മാറി :കർണാടക ആർടിസിയുടെ മൈസൂരു വഴി കേരളത്തിലേക്കുള്ള സർവീസുകളുടെ ബോർഡിങ് പോയിന്റുകളിലും മാറ്റം വരുത്തി. ശാന്തിനഗർ ബിഎംടിസി ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസുകൾക്ക് മൈസൂരു റോഡ് സാറ്റലൈറ്റ്, രാജരാജേശ്വരി നഗർ ആർച്ച്, കെങ്കേരി ടിടിഎംസി എന്നിവിടങ്ങളിൽ മാത്രമാണ് ഇനി ബോർഡിങ് പോയിന്റ്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ ബിഡദി, രാമനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളിലെ ബോർഡിങ് പോയിന്റുകളാണ് നീക്കിയത്.
കേരള ആർടിസി സമയമാറ്റം നീളുന്നു:എക്സ്പ്രസ് വേയിലൂടെ കടന്നുപോകുന്ന ബസുകളുടെ സമയത്തിൽ മാറ്റം വരുത്താനുള്ള കേരള ആർടിസിയുടെ നടപടി നീളുന്നു. ഓൺലൈൻ ബുക്കിങ്ങിനുള്ള വെബ്സൈറ്റിലും മൊബൈൽ ആപ്പിലും സമയം പരിഷ്കരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. ബെംഗളൂരുവിൽ നിന്ന് ബസ് പുറപ്പെടുമ്പോൾ തന്നെ മൈസൂരുവിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തവരോട് സ്റ്റാൻഡിൽ നേരത്തെ എത്താൻ കണ്ടക്ടർ ഫോണിൽ വിളിച്ച് അറിയിക്കുകയാണ് ചെയ്യുന്നത്. യാത്രക്കാരെ കാത്ത് പലപ്പോഴും ബസുകൾ അരമണിക്കൂർ മുതൽ 1 മണിക്കൂർ വരെ മൈസൂരുവിൽ നിർത്തിയിടുകയാണ് പതിവ്.
ഇനി ഡ്രൈവിങ് ലൈസന്‍സ് പിവിസി പെറ്റ് ജി കാര്‍ഡില്‍; ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും
ഇനി ഡ്രൈവിങ് ലൈസന്‍സ് പുതിയ പിവിസി പെറ്റ് ജി കാര്‍ഡില്‍ ലഭിക്കും. നിലവാരമുള്ള ലൈസന്‍സ് കാര്‍ഡ് വേണമെന്ന മലയാളികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയാണ് പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വരുന്നത്.സീരിയല്‍ നമ്ബര്‍, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്ബ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്.
റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. അധികം താമസിയാതെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറും.