മലയാളികൾക്ക് ഒരു ക്രിസ്മസ് സമ്മാനമൊരുക്കി കർണ്ണാടക ആർടിസി. ബെംഗളൂരു- കോഴിക്കോട് റൂട്ടിൽ നോൺ എസി സ്ലീപ്പർ ബസ് അവതരിപ്പിച്ചിരിക്കുകയാണ് കർണ്ണാടക ആർടിസി. സ്ലീപ്പർ ബസുകളിലെ കൂടിയ നിരക്കിൽ വരാൻ ബുദ്ധിമുട്ടുള്ളവർക്ക്, താരതമ്യേന കുറഞ്ഞ ചെലവിൽ ബെംഗളൂരുവിനും കോഴിക്കോടിനും ഇടയിൽ യാത്ര ചെയ്യാൻ സാധിക്കുന്ന സർവീസ് ആയിരിക്കും ഇത്.ബെംഗളൂരൂ- കോഴിക്കോട് റൂട്ടിൽ നോൺ എസി സ്ലീപ്പർ ബസ് ഡിസംബർ 6 വെള്ളിയാഴ്ചയും കോഴിക്കോട്- ബെംഗളൂരു റൂട്ടിലെ സർവീസ് ഡിസംബർ 7 ശനിയാഴ്ചയും ആണ് ആരംഭിക്കുക.
മാനന്തവാടി വഴിയാണ് ഈ ബസ് സർവീസ് നടത്തുക. പോക്കറ്റ് കാലിയാക്കാതെ, യാത്ര ചെയ്യാൻ സാധിക്കും എന്നതിനാൽ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സർവീസ് ഉപകാരപ്രദമാകും. കർണ്ണാക ആർടിസിയുടെ ബെംഗളൂരു – കോഴിക്കോട് റൂട്ടിലെ ആദ്യ സ്ലീപ്പർ സർവീസ് കൂടിയാണിത്.
ബെംഗളൂരു – കോഴിക്കോട് സ്ലീപ്പർ ബസ് സമയക്രമം, ടിക്കറ്റ്: ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് രാത്രി 8.45 ന് നോൺ എസി സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കും. സാറ്റലൈറ്റ്, കെങ്കേരി, മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി, കൽപ്പറ്റ, താമരശ്ശേരി വഴി രാവിലെ 5.45 ന് കോഴിക്കോട് എത്തിച്ചേരും. ബെംഗളൂരു – കോഴിക്കോട് സ്ലീപ്പർ ബസ് ടിക്കറ്റ് നിരക്ക് സാധാരണ ദിവസങ്ങളിൽ 950 രൂപയും വാരാന്ത്യങ്ങളിൽ 1038 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ബെംഗളൂരു ശാന്തിനഗർ 8.45 പിഎം
സാറ്റലൈറ്റ് – 9.25 പിഎം
രാജരാജേശ്വരി നഗർ – 9.20 പിഎം
കെങ്കേരി ടെർമിനൽ – 9.30 പിഎം
മാനന്തവാടി – 3.15 ആം
കൽപറ്റ – 4.00 ആം
കോഴിക്കോട് -5.45 ആം
കോഴിക്കോട് – ബെംഗളൂരു – സ്ലീപ്പർ ബസ് സമയക്രമം: കോഴിക്കോട് നിന്ന് രാത്രി 9. 15 ന് പുറപ്പെടുന്ന ബസ് താമരശ്ശേരി, കൽപ്പറ്റ, മൈസൂർ വഴി രാവിലെ 5.25 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ എത്തും.
സാറ്റലൈറ്റ്, മജസ്റ്റിക് എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്.കോഴിക്കോട് – 9. 15 PMതാമരശ്ശേരി – 9.55 PMകൽപ്പറ്റ – 11.25 PMമൈസൂർ – 2.40 AMസാറ്റലൈറ്റ് – 5.10 AMമജസ്റ്റിക് – 5.20 AMശാന്തിനഗർ ബസ് സ്റ്റാൻഡ് – 5.25 AM