ബെംഗളൂരു∙ മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസി എസി ബസ് സർവീസ് ആരംഭിച്ചു. രാവിലെ 9ന് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന ഐരാവത് ക്ലബ് ക്ലാസ് ബസ് ഗുണ്ടൽപേട്ട് (10.20), ബത്തേരി (11.20), കൽപറ്റ (12), താമരശ്ശേരി (1.05) വഴി ഉച്ചയ്ക്ക് 2ന് കോഴിക്കോട്ടെത്തും. 653 രൂപയാണ് ടിക്കറ്റ് നിരക്ക്. മടക്ക സർവീസ് കോഴിക്കോട്നിന്ന് ബെംഗളൂരുവിലേക്കാണ്. വൈകിട്ട് 3.30ന് കോഴിക്കോട്നിന്ന് പുറപ്പെട്ട് താമരശ്ശേരി (4.10), കൽപറ്റ (6), ബത്തേരി (7.15), മൈസൂരു (9) രാത്രി 11.15ന് ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിലെത്തും. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസി ആദ്യമായാണ് എസി ബസ് സർവീസ് ആരംഭിക്കുന്നത്.
ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്ബര്‍ എഴുതിയിട്ടു; പിന്നാലെ അശ്ലീല ഫോണ്‍കോളുകളും സന്ദേശങ്ങളുമെന്ന് പരാതി
ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ ഫോണ്‍ നമ്ബർ എഴുതിയിട്ടതായി പരാതി. ഇതിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോണ്‍കോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി പരാതിയില്‍ പറയുന്നു.പേരും ഫോണ്‍ നമ്ബറും എഴുതിയിട്ടത് പ്രതികാര നടപടിയെന്നാണ് യുവതി റിപ്പോർട്ടറിനോട് പ്രതികരിച്ചത്. വളാഞ്ചേരി സ്വദേശി ഷബ്നയുടെ ഫോണ്‍ നമ്ബറാണ് സാമൂഹ്യദ്രോഹികള്‍ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടത്. വ്യക്തിപരമായി വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തില്‍ ഫോണ്‍ നമ്ബർ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടതെന്നും ഷബ്ന പ്രതികരിച്ചു.
പൊലീസിലും ആർപിഎഫിലും പരാതി നല്‍കിയതായി യുവതി അറിയിച്ചു. കണ്ണൂർ – ഷൊർണ്ണൂർ മെമുവിലാണ് യുവതിയുടെ നമ്ബർ എഴുതിയിട്ടത്. ട്രെയിനില്‍ നമ്ബർ എഴുതിയിട്ടതായി അറിയിച്ചത് ഒരു യാത്രക്കാരൻ ആയിരുന്നു.