ബംഗളുരു: കർണാടകയിൽ വാഹനാപകടത്തിൽ വിവിധ സ്ഥലങ്ങളിലായി ഒരു ദിവസം മരിച്ചത് 14 പേർ. ഉത്തര കന്നഡയിലെ എരെബിലെ എന്ന സ്ഥലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കടുത്ത മൂടൽമഞ്ഞ് കാരണം ഡ്രൈവർക്ക് എതിരെ വന്ന വാഹനം വ്യക്തമായി കാണാൻ സാധിക്കാത്തതാണ് അപകടത്തിന് കാരണമായത്.
സാവനൂരിൽ നിന്നും കുംതയിലെ അങ്ങാടിയിലേക്ക് പച്ചക്കറികൾ വിൽക്കാൻ പോകുന്നവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ട്രക്കിന്റെ മുകളിലായിരുന്നു യാത്രക്കാർ ഇരുന്നതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച്ച രാവിലെയാണ് സംഭവം.
പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേ ദിവസം റയിച്ചുർ ജില്ലയിലെ സിന്ധനുർ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥികളടക്കം 4 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മന്ത്രാലയ സംസ്‌കൃതം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ച മൂന്നുപേർ.
ആര്യവന്ദൻ(18) സചീന്ദ്ര (22 ) അഭിലാഷ് (20) ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടങ്ങളുടെ കൂടുതൽ വിവരം പൊലീസ് അന്വേഷിച്ച് വരുന്നു.
താമരശ്ശേരിയില്‍ ഉമ്മയെ വെട്ടിക്കൊന്ന മകന് മാനസിക വിഭ്രാന്തി; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസില്‍ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ മകൻ ആഷിഖ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പണം നല്‍കാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്.
കൊലപാതകത്തിന് മുമ്ബ് രണ്ടു ദിവസം ആഷിഖ് വീട്ടില്‍ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി. പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോള്‍ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞിരുന്നു.പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടില്‍ നിന്നും സുബൈദ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി.
അവിടെയും ആഷിഖ് പ്രശ്നങ്ങള്‍ ഉണ്ടാക്കി. അതോടെ പുതുപ്പാടിയില്‍ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയല്‍വാസികള്‍ പറയുന്നത്.