ബെംഗളൂരു: കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ അടുത്തിടെ ഉണ്ടായ ഹൃദയാഘാത മരണങ്ങള്‍ക്കു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി, ഈ മരണങ്ങള്‍ക്കും കോവിഡ്-19 അണുബാധയോ കോവിഡ് വാക്‌സിനുകളോ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.കേന്ദ്ര ആരോഗ്യ മന്ത്രാലയവും നേരത്തേ തന്നെ കോവിഡ് വാക്‌സിനും ഹൃദയാഘാതം മൂലമുള്ള മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
സമിതിയുടെ പഠനത്തില്‍, കോവിഡ്-19 വാക്‌സിനുകള്‍ ദീര്‍ഘകാലത്തേക്ക് ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളും ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നു.ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ പെട്ടെന്ന് വര്‍ദ്ധിച്ചതിന് പിന്നില്‍ ഒരൊറ്റ കാരണമില്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പെരുമാറ്റപരവും ജനിതകപരവും പാരിസ്ഥിതികവുമായ നിരവധി അപകടസാധ്യതകള്‍ ഇതിന് കാരണമാകാം.കോവിഡ് പാന്‍ഡെമിക് കഴിഞ്ഞ് മൂന്ന് വര്‍ഷമായതിനാല്‍, ഇപ്പോള്‍ നടക്കുന്ന ഹൃദയാഘാതങ്ങള്‍ നേരിട്ട് കോവിഡ് അണുബാധയോ വാക്‌സിനേഷനോ മൂലമല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമേരിക്കയിലെ ടെക്സസിലെ മിന്നല്‍ പ്രളയം: ഒരുമാസത്തെ മഴ മൂന്ന് മണിക്കൂറില്‍! മരണസംഖ്യ 43 ആയി ഉയര്‍ന്നു
വെള്ളിയാഴ്ച പുലർച്ചെ ടെക്സസ് ഹില്‍ കണ്‍ട്രിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 43 ആയി ഉയർന്നതായി റിപ്പോർട്ട്.കാണാതായ വിദ്യാർഥിനികള്‍ ഉള്‍പ്പെടെ 27 പേരെ കാണാതായി. മരിച്ചവരില്‍ 28 മുതിർന്നവരും 15 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് അധികൃതർ പറഞ്ഞു. ഗ്വാഡലൂപ്പ് നദിക്കരയിലുള്ള വേനല്‍ക്കാല ക്യാമ്ബിലെ 27 പെണ്‍കുട്ടികളും കാണാതായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു.ക്യാമ്ബിലുള്ളവരില്‍ ചിലർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സഹായത്തിനായി എത്താൻ കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സാൻ അന്റോണിയോയില്‍ നിന്ന് 70 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഹില്‍ കണ്‍ട്രി മേഖലയിലെ നിരവധി കൗണ്ടികളെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു. ഇതുവരെ 850-ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പലരെയും ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് പുറത്തെത്തിച്ചത്.വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഇപ്പോഴും വൈദ്യുതി, ഇന്റർനെറ്റ് തടസ്സങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് ടെക്സസ് അധികൃതർ പറഞ്ഞു. ഒരു മാസം പെയ്യേണ്ട മഴ, മൂന്ന് മണിക്കൂറില്‍ പെയ്തിറങ്ങിയെന്നാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്ന് യുഎസ് കാലാവസ്ഥ വിഭാഗം അറിയിച്ചു.