ബെംഗളൂരു : കർണാടകത്തിൽ ഒ.ബി.സി. വിഭാഗത്തിൽ മുസ്ലിങ്ങൾക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം പിൻവലിക്കാൻ വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സംവരണം വൊക്കലിഗ വിഭാഗത്തിനും ലിംഗായത്ത് വിഭാഗത്തിനും നൽകാൻ ബസവരാജ് ബൊമ്മെ സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒ.ബി.സി. സംവരണത്തിലെ 2.ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നാല് ശതമാനം മുസ്ലിം സംവരണം നിലവിലുണ്ടായിരുന്നത്. ഇതിന് പകരം മുസ്ലിം വിഭാഗത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ (ഇ.ഡബ്ല്യൂ.എസ്.) വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും അതിൽ പത്തുശതമാനം സംവരണം അവർക്ക് നൽകുമെന്നും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.ഇതോടെ, വൊക്കലിഗ വിഭാഗത്തിന്റെ സംവരണം നാലിൽനിന്ന് ആറ് ശതമാനമായും ലിംഗായത്ത് വിഭാഗത്തിന്റേത് അഞ്ചിൽനിന്ന് ഏഴ് ശതമാനമായും ഉയരും. നിയമസഭാ തിരഞ്ഞെടുപ്പ് മുമ്പിൽക്കണ്ടാണ് സർക്കാർ നീക്കം.
മൈസൂരുവില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയില്‍
മൈസൂരു: താമസസ്ഥലത്തുവച്ച് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ മലയാളി യുവതി മരിച്ചു. സ്വകാര്യ ടെലികോം കമ്ബനി ജീവനക്കാരിയായ തൃശൂര്‍ ഊരകം സ്വദേശിനി സബീന(30)യാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കരുവന്നൂര്‍ സ്വദേശി ഷഹാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെയാണു കഴുത്തില്‍ ആഴമേറിയ മുറിവേറ്റ നിലയില്‍ സബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലും പരിക്കുകള്‍ കണ്ടെത്തിയിരുന്നു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ഷഹാസിനെ കസ്റ്റഡിയിലെടുത്തത്. ഊരകം ചെമ്ബകശേരില്‍ പരേതനായ ഷാജിയുടെയും ര ഹ്നയുടെയും മകളാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനു ശേഷം ഷഹാസുമൊത്ത് മൈസൂരുവില്‍ താമസിക്കുകയായിരുന്നു. ഒരു മകനുണ്ട്.