ബംഗളൂരു: കര്‍ണാടകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമം. ശ്രീരാമ ശോഭയാത്രയ്ക്കിടെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.സംഭവത്തില്‍, നിരവധി പേര്‍ക്ക് പരിക്കേറ്റു. ഘോഷയാത്രയില്‍ പങ്കെടുത്തവരില്‍ ചിലരുടെ ഇരുചക്രവാഹനങ്ങള്‍ക്കും അക്രമി സംഘം തീയിട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.മുള്‍ബഗാലില്‍ ആയിരുന്നു സംഭവം. ശ്രീരാമ ഘോഷയാത്ര ശ്രീനിവാസപുരത്ത് എത്തിയപ്പോഴായിരുന്നു കല്ലേറ്. തുടര്‍ന്ന്, പ്രദേശത്തെ ചില വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിടുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്.
ഹെൽമെറ്റില്ലാതെ ബംഗളുരുവിൽ കറങ്ങാൻ നിക്കേണ്ട ; മാർച്ചിൽ മാത്രം പോലീസ് പൂട്ടിയത് 3.5 ലക്ഷം പേരെ
ബെംഗളൂരു: ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മാർച്ച് മാസം ട്രാഫിക് പൊലീസ് 3.5 ലക്ഷം പേർക്കെതിരെ കേസെടുത്തു. ഇതിൽ 2.1 ലക്ഷം പേർ ഇരുചക വാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്തവരാണ്. ഹെൽമറ്റ് ധരിക്കാത്തവർക്കെതിരെ മാത്രമാണ് കേസെടുത്തതെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണർ രവികാ ഗൗഡ പറഞ്ഞു. ഐഎ ഐ മുദ്രയുള്ള ഹെൽമറ്റ് ധരി ക്കാതിരിക്കുക, ഹാഫ് ഹെൽമറ്റ് ധരിക്കുക എന്നിവർക്കുള്ള ബോ ധവൽക്കരണം തുടരുന്നുണ്ട്.ഇവർക്കെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടില്ലെന്നും രവികാതെ ഗൗഡ പറഞ്ഞു.