ബംഗളൂരു : മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന ഉത്തരവുമായി കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് . കശാപ്പ് ചെയ്യുന്നതിന് മുമ്ബ് മൃഗങ്ങള്‍ അബോധാവസ്ഥയിലായിരിക്കണമെന്നാണ് സര്‍ക്കുലര്‍.ഹലാല്‍ ഭക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയതിനിടെയാണ് പുതിയ ഉത്തരവ്.
ഹലാല്‍ പ്രതിഷേധങ്ങളെ പിന്തുണച്ച് കര്‍ണാടക മന്ത്രി ശശികല ജോളിയും രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദുത്വ സംഘടനകളുടെ ഹലാല്‍ നിരോധനം ആവശ്യം ന്യായമാണെന്ന് മന്ത്രി പ്രതികരിച്ചു. ഇതിനിടെ കര്‍ണാടകയിലെ കശാപ്പ്ശാലകളിലെ സൗകര്യങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കുകയാണ്.
ഹലാലിന്റെ പേരില്‍ കര്‍ണാടകയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ ശിവമോഗയില്‍ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ഹോട്ടലുടമയെ ബജറംഗ്ദള് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഹലാല്‍ ഭക്ഷണം വിളമ്ബരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും മര്‍ദ്ദനമേറ്റു.