Home covid19 കാസര്‍കോട്ടെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക

കാസര്‍കോട്ടെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക

by admin

കാസര്‍കോട്: മംഗളൂരുവില്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കാസര്‍കോട്ടെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനാകില്ലെന്ന് കര്‍ണാടക.

അതേസമയം, കര്‍ണാടക സ്വീകരിച്ച നിലപാടിന് സമാനമായ നിലപാട് കഴിഞ്ഞദിവസം കേരളവും സ്വീകരിച്ചിരുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ പുറത്തേക്ക് അയയ്ക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട്ടെ പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയല്‍ ജില്ലകളില്‍ നിന്ന് ഓക്‌സിജന്‍ എത്തിച്ചാണ് ക്ഷാമം പരിഹരിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group