കർണാടകയില്‍ മേയ് 28 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചു.ഗോവ- കൊങ്കണ്‍ തീരത്ത് കിഴക്കൻ അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റുമൂലമുള്ള ന്യൂനമർദം കാരണം തീരമേഖലയില്‍ കനത്ത മഴ വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്.മേയ് 27 വരെ ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് എന്നീ ആറു ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീര-മലനാട് മേഖലയില്‍ കനത്ത മഴക്കും വെള്ളക്കെട്ടിനും സാധ്യതയുണ്ട്.
ഗോവ- കൊങ്കണ്‍ തീരങ്ങളിലും കിഴക്കൻ- മധ്യ അറബിക്കടലിലും മണിക്കൂറില്‍ 65 കിലോമീറ്റർ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.വടക്കൻ കർണാടകയിലെ ബെളഗാവി, ധാർവാഡ്, ഹാവേരി എന്നീ ജില്ലകളിലും മധ്യകർണാടകയിലെ ഹാസനിലും തെക്കൻ കർണാടകയിലെ ചാമരാജ് നഗറിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ബംഗളൂരു നഗരമടക്കം ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കൊപ്പം ഇടിയും മിന്നലും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗളൂരുവില്‍ സാധാരണ നിലയില്‍ മഴ തുടരും. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റടിക്കാൻ സാധ്യതയുണ്ട്.
കെഎസ്‌ആര്‍ടിസി ബസില്‍ വച്ച് ഛര്‍ദ്ദി; നഴ്സിംഗ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടെന്ന് പരാതി.
കെഎസ്‌ആർടിസി ബസില്‍ വച്ച് ഛർദ്ദി അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ രാത്രി 7 മണിക്ക് വഴിയില്‍ ഇറക്കിവിട്ടെന്ന് പരാതി.കോലിയക്കോട് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥി നിഖിലയ്ക്കാണ് ദുരനുഭവമുണ്ടായത്. വൈകുന്നേരം ആറരയോടെ വേള്‍ഡ് മാർക്കറ്റിന് മുന്നില്‍ നിന്നും കോലിയക്കോടേയ്ക്കാണ് നിഖില ബസ് കയറിയത്. കഴക്കൂട്ടം കഴിഞ്ഞപ്പോഴാണ് നിഖിലയ്ക്ക് ഛർദ്ദി ആരംഭിച്ചത്.
ബസ് വെട്ടുറോഡ് എത്തിയപ്പോഴേക്കും ബസ്സിനുള്ളില്‍ ഛർദ്ദിക്കാൻ പറ്റില്ല എന്ന് കണ്ടക്ടർ പറഞ്ഞു.തുടർന്ന് ബസ് നിർത്തി വിദ്യാർഥിനിയെ ഇറക്കിയ ശേഷം ബസ് വിട്ടു പോയി. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് ഇത്തരത്തില്‍ യുവതിയോട് പെരുമാറിയത്. കൈവശം പണമില്ലാത്തതിനെ തുടർന്ന് പെണ്‍കുട്ടി വിവരം വീട്ടില്‍ വിളിച്ചറിയിച്ചു. തുടർന്ന് സമീപത്തെ കടയിലേക്ക് ഗൂഗിള്‍ പേ ചെയ്ത് പണം പണം വാങ്ങിയാണ് പെണ്‍കുട്ടി യാത്ര തുടർന്നത്. വെട്ടുറോഡ് നിന്നും പോത്തൻകോട് സ്വകാര്യ വാഹനത്തില്‍ എത്തി അവിടെ നിന്നും ബസില്‍ കോലിയക്കോടുള്ള വീട്ടിലെത്തിയപ്പോഴേക്കും രാത്രി എട്ടര കഴിഞ്ഞു. കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയതായി പെണ്‍കുട്ടി അറിയിച്ചു.