Home Featured വേനൽ ചൂടിന് ആശ്വാസമായി മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും

വേനൽ ചൂടിന് ആശ്വാസമായി മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും

by admin

ദക്ഷിണ കന്നടക്ക് വേനല്‍ച്ചൂടില്‍നിന്ന് നേരിയ ആശ്വാസമായി മഴ പെയ്തു. ജില്ലയുടെ ചില ഭാഗങ്ങളില്‍ നേരിയ ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടായി.ദക്ഷിണ കന്നടയില്‍ രണ്ട് ദിവസം കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.പുത്തൂർ നഗരത്തില്‍ മിതമായ മഴ വർഷിച്ചു. താലൂക്കിന്റെ മറ്റു ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ മുണ്ടജെ, ഉജിരെ, കക്കിഞ്ചെ, നഡ, ധർമസ്ഥല എന്നിവിടങ്ങളില്‍ കനത്ത മഴയും കാറ്റും ഉള്‍പ്പെടെയുള്ള ആലിപ്പഴ വർഷവുമുണ്ടായി. കനത്ത കാറ്റിലും മഴയിലും 30 ലധികം വൈദ്യുതി തൂണുകള്‍ കടപുഴകി.

’49 തവണ കുട്ടിക്ക് രക്തം നല്‍കി, രക്തം നല്‍കിയ ഒരാള്‍ എച്ച്‌.ഐ.വി ബാധിതൻ’; എച്ച്‌.ഐ.വി ബാധിച്ച്‌ മരിച്ച ഒമ്ബത് വയസുകാരിയുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല

രക്താർബുദത്തെതുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒമ്ബതുകാരിക്ക് എച്ച്‌.ഐ.വി ബാധിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാറിനോട് ഹൈകോടതി.തിരുവനന്തപുരം റീജനല്‍ കാൻസർ സെന്ററിലെ ചികിത്സയുടെ ഭാഗമായി നല്‍കിയ രക്തത്തില്‍നിന്നാണ് എച്ച്‌.ഐ.വി ബാധിതയായത്. 2018ല്‍ കുട്ടി മരിച്ചു. തുടർന്നാണ് പിതാവ് നഷ്ടപരിഹാരംതേടി ഹൈകോടതിയെ സമീപിച്ചത്.

ഇതുസംബന്ധിച്ച്‌ ചീഫ് സെക്രട്ടറിയോ ആരോഗ്യ പ്രിൻസിപ്പല്‍ സെക്രട്ടറിയോ മൂന്നാഴ്ചക്കകം നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ നിർദേശം.കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നാണ് ആർ.സി.സിയിലേക്ക് കൊണ്ടുപോയത്. അവിടെയെത്തി ആദ്യം നടത്തിയ പരിശോധനകളില്‍ എച്ച്‌.ഐ.വി നെഗറ്റിവായിരുന്നു. 49 തവണ കുട്ടിക്ക് രക്തം നല്‍കി. രക്തം നല്‍കിയ ഒരാള്‍ എച്ച്‌.ഐ.വി ബാധിതനായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.

പിന്നീട് കുട്ടിയും എച്ച്‌.ഐ.വി പോസിറ്റിവായി. പരിശോധനക്ക് അന്നുപയോഗിച്ചിരുന്ന സാങ്കേതികവിദ്യ എച്ച്‌.ഐ.വി ബാധ ഉടനടി കണ്ടെത്താൻ പര്യാപ്തമായിരുന്നില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. നിലവില്‍ രക്തപരിശോധനക്ക് ഉപയോഗിക്കുന്ന സംവിധാനം എന്താണെന്നും ഉപകരണത്തിന്റെ വിശദാംശങ്ങളും അറിയിക്കാൻ കോടതി നിർദേശിച്ചു. ഉന്നതതല ചർച്ചകള്‍ക്കുശേഷം നഷ്ടപരിഹാരം സംബന്ധിച്ച്‌ സത്യവാങ്മൂലം നല്‍കാനാണ് നിർദേശം. ഹരജി വീണ്ടും ഏപ്രില്‍ നാലിന് പരിഗണിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group