ബംഗളൂരു: കർണാടകയില്‍ 17 ജില്ലകളില്‍ യെല്ലോ അലർട്ടുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ചു ദിവസത്തേക്ക് ഇടി മിന്നലിന്റെ അകമ്ബടിയോടെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ബംഗളൂരു സ്വദേശി മരിച്ചു
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ബോഡിമെട്ടിന് സമീപം തമിഴ്നാടിന്റെ ഭാഗമായ ചുരം പാതയില്‍ 200 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് കർണാടക സ്വദേശിയായ ഗൃഹനാഥൻ മരിച്ചു.
ബംഗളൂരു സ്വദേശി സഞ്ജീവ് റെഡ്ഡിയാണ് (50) മരിച്ചത്. കാറിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേർക്കും പരിക്കേറ്റു. കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ചശേഷം തമിഴ്നാട് വഴി ബംഗളൂരുവിലേക്ക് മടങ്ങുമ്ബോള്‍ വ്യാഴാഴ്ച പകല്‍ 12നായിരുന്നു അപകടം.
സഞ്ജീവ് റെഡ്ഡിയുടെ ഭാര്യ അംബിക (42), മകള്‍ കീർത്തിക (18), മകൻ കരണ്‍ (11) എന്നിവർക്കും ബന്ധുക്കളായ വൈശാലി (18), ഹർഷ (24) എന്നിവർക്കും പരിക്കേറ്റു.
സഞ്ജീവ് റെഡ്ഡിയുടെ മൃതദേഹം തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ ഇവിടെ ചികിത്സയിലാണ്.