Home Featured ബംഗളൂരു: സംസ്ഥാനത്ത് ബസ് ചാര്‍ജ് 15 ശതമാനം വര്‍ധിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുടമകള്‍

ബംഗളൂരു: സംസ്ഥാനത്ത് ബസ് ചാര്‍ജ് 15 ശതമാനം വര്‍ധിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുടമകള്‍

by admin

ബംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ ബസ് നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുടമകള്‍. സ്വകാര്യ ബസ് നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമ അസോസിയേഷന്‍ പ്രസിഡന്‍റ് കുയിലടി സുരേഷ് നായക് ഗതാഗത വകുപ്പിന് നിവേദനം നല്‍കി.

ഡീസല്‍, പെട്രോള്‍ വില ഇരട്ടിയായി വര്‍ധിച്ച സാഹചര്യത്തില്‍ ബസുടമകള്‍ക്കുണ്ടായ സാമ്ബത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ വേണ്ടിയാണ് ചാര്‍ജ് വര്‍ധനവെന്നും മേയ് മുതല്‍ ടിക്കറ്റ് നിരക്ക് രണ്ടു രൂപ തോതില്‍ വർധിപ്പിക്കാനാണ് തീരുമാനമെന്നും സുരേഷ് പറഞ്ഞു.ഏപ്രില്‍ 15ന് ലോറി ഉടമകളുടെ അസോസിയേഷന്‍ നടത്തുന്ന ബന്ദിന് പിന്തുണ നല്‍കുമെന്നും സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അസോസിയേഷൻ പറഞ്ഞു.

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം; പൈലറ്റ് മരിച്ചു

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചു. ശ്രീനഗറില്‍ നിന്നുള്ള വിമാനം ഡല്‍ഹിയില്‍ ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു സംഭവം.വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയായിരുന്നു. കാബിനിനുള്ളില്‍ ഛർദിച്ച പൈലറ്റിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവനക്കാരന്റെ മരണത്തില്‍ എയർ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതരുമായി ചേർന്ന് പൈലറ്റിന്റെ കുടുംബാംഗങ്ങള്‍ക്ക് സാധ്യമായ സഹായമെല്ലാം ചെയ്യുമെന്നും വിമാന കമ്ബനി അറിയിച്ചു.പൈലറ്റിന്റെ കുടുംബാംഗങ്ങളുടെ സ്വകാര്യതമാനിച്ച്‌ മരണത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. 28കാരനായ പൈലറ്റും മരിച്ചിട്ടുണ്ട്.നേരത്തെ പൈലറ്റുമാരുടെ വിശ്രമം സംബന്ധിച്ച്‌ ഡി.ജി.സി.എ ചില നിർദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

ഫെബ്രുവരിയിലായിരുന്നു ഡി.ജി.സി.എയുടെ നിർദേശങ്ങള്‍. പൈലറ്റുമാരുടെ വിശ്രമസ്ഥലം 36 മണിക്കൂറില്‍ നിന്ന് 48 ആക്കി ഉയർത്തണമെന്നായിരുന്നു ഡി.ജി.സി.എയുടെ പ്രധാന നിർദേശം. ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് മൂലം പൈലറ്റുമാർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കുറക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group