ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ജൂൺ 21 മുതൽ ജൂലൈ 5 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എസ് എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചതായി കർണാടക പ്രൈമറി ആന്റ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ രണ്ടാം വർഷ പിയു പരീക്ഷകൾ മാറ്റിവെക്കുകയും ഒന്നാം വർഷ പരീക്ഷ റദ്ദാക്കി വിദ്യാർഥികൾക്ക് നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. കർണാടകയിലെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയും ( സിഇടി കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു.