ബെംഗളൂരു: വടക്കൻ കർണാടകത്തിലെ ഗദഗിൽ ക്രിമിനൽ കേസ് പ്രതിയെ പോലീസ് വാഹനം ആക്രമിച്ച് രക്ഷപ്പെടുത്തി. പ്രതിയുടെ അനുയായികളാണ് ആക്രമണംനടത്തിയത്. വാഹനത്തിലെ നാലു പോലീസുകാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പാൾ ജില്ലയിലെ ഗംഗാവതി സ്റ്റേഷനി ലെ എ.എസ്.ഐ. ശിവശരണ ഗൗഡ, കോൺസ്റ്റബിൾമാരായ മൈലരപ്പ സോംപുര, മാരിഗൗഡ ഹൊസമണി, കാർ ഡ്രൈവർ ശരണപ്പ തിമ്മനഗൗഡ എന്നിവർക്കാണ് പരിക്കേറ്റത്.
ഗംഗാവതിയിൽനടന്ന കവർച്ചപരമ്പരകളിലെ പ്രതിയായ അംജാദ് അലിയെ ഗദഗിൽനിന്ന് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്ന തിനിടെയാണ് ആക്രമണം. സ്വകാര്യവാഹനത്തിലാണ് പ്രതിയെ കൊണ്ടുപോയത്. വാഹനം ബെട്ടെഗെരി റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപത്തെത്തിയപ്പോൾ അംജാദിൻ്റെ അനുയായികൾ പി തുടർന്നെത്തി തടഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ ജനൽച്ചില്ലുകളും വാ തിലുകളും തകർത്ത് അംജാദ് അലിയുമായി അക്രമികൾ രക്ഷപ്പെട്ടു.