Home Featured ബംഗളുരു : ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ; 36 മണിക്കൂറിനുള്ളില്‍ കണ്ടെത്തി പോലീസ്

ബംഗളുരു : ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ; 36 മണിക്കൂറിനുള്ളില്‍ കണ്ടെത്തി പോലീസ്

by admin

കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ വേഷത്തിലെത്തി തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെി 36 മണിക്കൂറിനകം വീണ്ടെടുത്ത് പോലീസ്.ഡോക്ടറുടേയും നഴ്‌സിന്റേയും വേഷത്തില്‍ എത്തിയ രണ്ട് യുവതികളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. ഈ ദൃശ്യങ്ങളാണ് നിര്‍ണ്ണായകമായത്.തിങ്കളാഴ്ച ഉച്ചയോടെ അടിയന്തര ചികിത്സ വേണമെന്ന് പറഞ്ഞാണ് അമ്മ കസ്തൂരിയുടെ അടുത്ത് നിന്നും കുഞ്ഞിനെ എടുത്തു കൊണ്ടു പോയത്. ഡോക്ടറുടേയും നഴ്‌സിന്റേയും വേഷത്തിലായതിനാല്‍ ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ ഏറെ നേരമായിട്ടും വിവരം ലഭിക്കാതെ ആയതോടെയാണ് രക്ഷിതാക്കള്‍ തിരക്കിയത്.

തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കുഞ്ഞിനെ കടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.വിവരം അറിഞ്ഞതോടെ നാല് സംഘങ്ങളായി തിരിഞ്ഞാണ് കര്‍ണ്ണാട പോലീസ് അന്വേഷണം നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൈറൂണ്‍ എന്ന സ്ത്രീയുടെ വീട്ടില്‍ നിന്ന് പോലീസ് കുഞ്ഞിനെ കണ്ടെത്തി. 50000 രൂപ നല്‍കി ഉമേര, ഫാത്തിമ, നസ്‌റിന്‍ എന്നിവരില്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്ന് കൈറൂണ്‍ മൊഴി നല്‍കി. ഇതോടെ ഇവര്‍ മൂന്നു പേരേയും പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്ന സംശയത്തിലാണ് പൊലീസ്.പോലീസ് തന്നെയാണ് ആശുപത്രിയില്‍ എത്തി അമ്മക്ക് കുഞ്ഞിനെ കൈമാറിയത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി മധ‍്യപ്രദേശ് സ്വദേശിയായ 19കാരി

ഏത് കോളജില്‍ പഠിക്കും, ഏത് കോഴ്സ് തിരഞ്ഞെടുക്കും എന്നാലോചിച്ച്‌ സഹപാഠികളും സമപ്രായക്കാരും തല പുണ്ണാക്കുമ്ബോള്‍ നന്ദിനി അഗർവാള്‍ എന്ന 19കാരി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത ചാർട്ടേഡ് അക്കൗണ്ടന്‍റ് എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്.മധ‍്യപ്രദേശിലെ മൊറേന സ്വദേശിയായ ഈ മിടുക്കി സി.എ ഫൈനല്‍ പരീക്ഷയില്‍ 800ല്‍ 614 മാർക്കോടെ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി.13ാം വയസ്സില്‍ പത്താം ക്ലാസ് ബോർഡ് പരീക്ഷയും 15ാം വയസ്സില്‍ 12ാം ക്ലാസ് പരീക്ഷയും എഴുതി വിജയിക്കാൻ നന്ദിനിക്കായി.

തന്‍റെ സ്കൂള്‍ സന്ദർശിച്ച ഒരു ഗിന്നസ് റെക്കോഡ് ഉടമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നന്ദിനി ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്.ഈ പ്രയാണത്തില്‍ നന്ദിനിക്ക് പിന്തുണയുമായി ജ്യേഷ്ഠൻ കൂടെയുണ്ടായിരുന്നു. അദ്ദേഹവും സി.എ പരീക്ഷകള്‍ക്ക് തയാറെടുക്കുകയായിരുന്നു. റാങ്ക് ലിസ്റ്റില്‍ നന്ദിനി ഒന്നാമതെത്തിയപ്പോള്‍ സഹോദരൻ 18ാം റാങ്ക് കരസ്ഥമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group