മംഗളൂരു: സഹയാത്രികന് ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ കാര്‍ ഡ്രൈവര്‍ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസയച്ച് പൊലീസ്. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. 2022 ഡിസംബര്‍ 22-ന് കാര്‍ ഓടിക്കുമ്ബോള്‍ സഹയാത്രികന് ഹെല്‍മറ്റ് ധരിച്ചില്ലെന്നാണ് നോട്ടിസില്‍ പറയുന്നത്.സഹയാത്രികന് ഹെല്‍മറ്റ് വയ്ക്കാത്തതിനാല്‍ 500 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടിസിലെ നിര്‍ദേശം.
എന്നാല്‍ നോട്ടിസ് കണ്ട് കാറുടമ ഞെട്ടിയിരിക്കുകയാണ്. ട്രാഫിക് പൊലീസ് വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലെ ഓട്ടോമേഷന്‍ സംവിധാനത്തിലെ തകരാറാണ് ഇതിന് കാരണമെന്ന് മംഗളൂരു ക്രൈം ആന്‍ഡ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡിസിപി ദിനേശ് കുമാര്‍ പറഞ്ഞു.മംഗളൂരു മംഗളദേവി ഭാഗത്തുവച്ച് കാറുടമ വാഹനം ഓടിക്കുന്നതിനൊപ്പം ബൈക്കില്‍ രണ്ട് യുവാക്കള്‍ പോകുന്നുണ്ടായിരുന്നു.
അവരില്‍ പിന്നില്‍ ഇരുന്നയാള്‍ ഹെല്‍മറ്റ് വച്ചിരുന്നില്ല. ആ വാഹനത്തിന് പിഴ ചുമത്തുന്നതിന് പകരം കാറിന്റെ ഉടമയ്ക്ക് നോട്ടിസ് അയക്കുകയായിരുന്നു. ഓട്ടോമേഷന്‍ സംവിധാനത്തിലെ തകരാര്‍ കാരണമാണ് കാറുടമക്ക് നോട്ടിസ് അയച്ചത്. പകരം ബൈക്ക് യാത്രികര്‍ക്ക് പിഴ ചുമത്തുമെന്നും ഡിസിപി ദിനേശ് കുമാര്‍ പറഞ്ഞു.
തൃശ്ശൂരില്‍ കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
തൃശൂര്‍ എളനാട്ടില്‍ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. തൃക്കണായ നീളംപള്ളിയാല്‍ തൊന്തി വീട്ടില്‍ റഷീദിന്‍്റെ മകന് അഫ്സലിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.എളനാട് സെന്റ് ജോണ്‍സ് സ്കൂളിലെ എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥിയാണ്. സ്കൂളിന് പുറകുവശത്തായി മരത്തില്‍ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്.
ഡിസംബര്‍ 30ന് വെള്ളിയാഴ്ച ഉച്ചയോടെ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. സിഗരറ്റ് ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടുകാര്‍ വഴക്കു പറഞ്ഞിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്‍്റെ മനപ്രയാസം ഉണ്ടായിരുന്നതായി സൂചനയുണ്ട്. കുന്നംകുളം എസിപി ടി.എസ്.സിനോജ് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
മരണത്തില്‍ മറ്റ് അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്‍്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തില്‍ മാത്രമേ കൂടുതല്‍ വ്യക്തതയുണ്ടാകൂവെന്നും പൊലീസ് വ്യക്തമാക്കി. അഫ്സലിന് അജ്മല്‍, അന്‍സില്‍ എന്നീ സഹോദരങ്ങള്‍ കൂടിയുണ്ട്.