Home Featured കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമം; ടിപി കേസ് പ്രതിയെ കണ്ണൂര്‍ ജയിലിലെത്തി കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു

കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമം; ടിപി കേസ് പ്രതിയെ കണ്ണൂര്‍ ജയിലിലെത്തി കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു

by admin


ടിപി കേസ് പ്രതി ടി.കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി. ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രജീഷിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ടി.കെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കൊണ്ട് പോകുന്നതെന്ന് വ്യക്തമായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടി.കെ രജീഷിനെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും കേസിലെ ടി.കെ രജീഷിന്റെ പങ്ക് വെളിപ്പെടുക.

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജാതി വിവേചനമെന്ന്; യുവാവ് ജീവനൊടുക്കി

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജാതി വിവേചനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഉത്തര്‍ പ്രദേശ് കപ്തൻഗഞ്ച് ബസ്തി സ്വദേശി വിവേക് രാജ് (35) ആണ് മരിച്ചത്.

പൊലീസില്‍ പരാതി നല്‍കുകയും യു ട്യൂബില്‍ ‘ഇനിയും പോരാടാൻ കഴിയില്ല’ എന്ന് പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്ത ശേഷമാണ് താമസ സ്ഥലത്ത് ജീവനൊടുക്കിയത്.

ബംഗളൂരു ബ്രൂക്ഫീല്‍ഡിലെ ലൈഫ് സ്റ്റൈല്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ വിഷ്വല്‍ വിഭാഗത്തിലായിരുന്നു വിവേക് ജോലി ചെയ്തിരുന്നത്. കമ്ബനി അധികൃതര്‍ക്കും വിവേക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച മാനേജ്മെന്റ്, പരാതിയില്‍ അന്വേഷണം നടത്തി തുടര്‍നടപടികളെടുത്തിരുന്നെന്നും അത് വിവേകിനെ അറിയിച്ചിരുന്നെന്നും വിശദീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group