ബെംഗളൂരു: കർണാടകത്തിൽ മദ്രസ വിദ്യാർഥികളെ കന്നഡ ഭാഷ പഠിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഉറുദു ഭാഷ സംസാരിക്കുന്നതിൻ്റെ പേരിൽ മുസ്ലിംസമുദായത്തെ ഒറ്റപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. സംസ്ഥാനത്ത് 2000 മദ്രസകളിൽ കന്നഡ ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ യു. നിസാർ അഹമ്മദ് അറിയിച്ചു. സിലബസും പാഠപുസ്‌തകങ്ങളും ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
മദ്രസ അധ്യാപകർക്കായി കഴിഞ്ഞ ദിവസം കന്നഡ വികസന അതോറിറ്റി ശില്പശാല നടത്തിയിരുന്നു.കന്നഡയുമായി മദ്രസകളെ കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. 180 അധ്യാപകർ പങ്കെടുത്തു. ഈ അധ്യാപകരാകും മദ്രസകളിൽ കന്നഡ പഠിപ്പിക്കുക.കന്നഡ ഭാഷയുമായി കൂടുതൽ അടുക്കുന്നത് സംസ്ഥാനത്തിന്റെ സംസ്കാരവുമായി കൂടുതൽ ഇഴുകിച്ചേരാൻ സഹായിക്കുമെന്ന് കന്നഡ വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തം ബിലിമലെ അഭിപ്രായപ്പെട്ടു.
ബലാത്സംഗ കേസില്‍ വേടൻ ഒളിവില്‍; വേടനെത്തിയാല്‍ അറസ്റ്റെന്ന് പൊലീസ്, കൊച്ചി ബോള്‍ഗാട്ടി പാലസിലെ ശനിയാഴ്ചത്തെ സംഗീത നിശ മാറ്റിവച്ചു
റാപ്പർ വേടന്‍റെ സംഗീത പരിപാടി മാറ്റിവച്ചതായി വിവരം. കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റി വെച്ചത്.ശനിയാഴ്ചയായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. ബലാത്സംഗ കേസില്‍ വേടൻ ഒളിവില്‍ പോയതോടെയാണ് പരിപാടി മാറ്റിയത്. പരിപാടിക്കെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസില്‍ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസില്‍ തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്‌എച്ച്‌ഒയ്ക്കാണ് നിലവിലെ ചുമതല. അതേസമയം, വേടനുമായി യുവതിയുടെ സാമ്ബത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്തു ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
 
