Home Featured ബെംഗളൂരു: വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റൽ മുറികളിലെ ഫാനുകൾ പരിഷ്കരിക്കുന്നു

ബെംഗളൂരു: വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റൽ മുറികളിലെ ഫാനുകൾ പരിഷ്കരിക്കുന്നു

by admin

ബെംഗളൂരു: വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ കർണാടക മെഡിക്കൽ കോളേജ് ഹോസ്റ്റൽമുറികളിലെ ഫാനുകൾ പരിഷ്കരിക്കുന്നു. ഭാരംവന്നാൽ അപായ മണിമുഴങ്ങുകയും ഫാൻ സ്പ്രിങ്ങിൽ താഴേക്കുവരുകയും ചെയ്യുന്ന സംവിധാനമാണ് ഏർപ്പെടുത്തുന്നത്.മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫാനുകളിൽ മാറ്റംവരുത്താൻ രാജീവ്ഗാന്ധി ആരോഗ്യസർവകലാശാല തീരുമാനിച്ചത്.ഫാനുകൾ മേൽക്കൂരയുമായി ബന്ധിപ്പിക്കുന്ന ഇരുമ്പുപൈപ്പുകളിൽ മാറ്റംവരുത്തിയാണ് സംവിധാനമൊരുക്കുന്നത്.

ഫാനുകളിൽ അമിതഭാരം വരുമ്പോൾ പൈപ്പ് മേൽക്കൂരയിലെ കൊളുത്തിൽനിന്ന് വേർപെടുകയും ഫാൻ താഴേക്കു വരുകയും ചെയ്യും. പൈപ്പിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന സ്പ്രിങ്ങിലാണ് ഫാൻ താഴേക്കുവരുന്നത്. അതിനാൽ, ഫാൻ പൊട്ടി താഴെവീഴില്ല.കൊളുത്തിൽനിന്ന് വേർപെടുമ്പോൾത്തന്നെ അപായമണി മുഴങ്ങുന്നതിനാൽ മറ്റുള്ളവർക്ക് അറിയാൻസാധിക്കും.

മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനം ഗോൾഡ് ലൈഫ് എന്നപേരിൽ ഇത്തരത്തിലുള്ള പൈപ്പ് തയ്യാറാക്കിനൽകുന്നുണ്ട്. പൈപ്പിന്റെ വലുപ്പമനുസരിച്ച് 500 രൂപയ്ക്കും ഇത് ലഭ്യമാണ്. കർണാടകയിലെ എല്ലാ മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലും ഈ സംവിധാനമൊരുക്കാനാണ് നീക്കം. കഴിഞ്ഞദിവസം മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇത് പരീക്ഷിച്ചു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനം ഗോൾഡ് ലൈഫ് എന്നപേരിൽ ഇത്തരത്തിലുള്ള പൈപ്പ് തയ്യാറാക്കിനൽകുന്നുണ്ട്

പെട്രോള്‍ പമ്ബുകളിലെ ടോയ്‌ലെറ്റുകള്‍ പൊതുജനത്തിനും ലഭ്യമാക്കണമെന്ന് എണ്ണക്കമ്ബനികള്‍

പെട്രോള്‍ പമ്ബുകളിലെ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് എണ്ണക്കമ്ബനികള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.ഡീലര്‍മാരുമായുള്ള കരാറില്‍ പമ്ബുകളിലെ ടോയ്‌ലെറ്റുകള്‍ പൊതു ശൗചാലയങ്ങളായി കണക്കാക്കണമെന്നു വ്യവസ്ഥയുണ്ടോയെന്ന് മറുപടി സത്യവാങ്മൂലമായി നല്‍കണമെന്ന് കോടതി നിർദേശിച്ചു.ഡീലര്‍ഷിപ്പ് കരാറില്‍ വ്യവസ്ഥയില്ലെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗിക്കാമെന്നാണു വ്യവസ്ഥയെന്ന് എണ്ണക്കമ്ബനികള്‍ വിശദീകരിച്ചു.

യാത്രക്കാര്‍ എന്നതില്‍ പൊതുജനങ്ങള്‍കൂടി ഉള്‍പ്പെടുമെന്നും വാക്കാല്‍ മറുപടി നല്‍കി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്‌പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ എണ്ണക്കമ്ബനികളോടു കോടതി നിര്‍ദേശിച്ചു.പെട്രോള്‍ പമ്ബുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളെന്നു വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് പെട്രോളിയം ഡീലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group