ബംഗളൂരു: ടൂറിസം മേഖലക്ക് ഉണർവേകാൻ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സീപ്ലെയിൻ അവതരിപ്പിക്കുന്നത് പരിഗണനയിലെന്ന് കർണാടക വിനോദസഞ്ചാര വകുപ്പ് മന്ത്രി എച്ച്.കെ.പാട്ടീല്‍. ഹംപി, കൃഷ്ണ രാജ സാഗര ഡാം, അല്‍മാട്ടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. കർണാടക ട്രാവല്‍ എക്സ്പോയിലാണ് ഈ ആശയം മുഖ്യമന്ത്രി മുന്നോട്ട് വെച്ചതെന്ന് എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.
അറിയപ്പെടാത്തതും കൂടുതല്‍ മനോഹരവുമായ സ്ഥലങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതില്‍ സർക്കാർ കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി റോഡ്, റെയില്‍ അടക്കം മറ്റു സൗകര്യങ്ങളും വർധിപ്പിക്കും. സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വിദേശ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതിനായി വെബ്സൈറ്റ് നിർമിക്കുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വളര്‍ത്തുനായയെ കുറിച്ച് പരാതി പറയാൻ എത്തിയ അയല്‍ക്കാരെ ജാതീയമായി അധിക്ഷേപിച്ചു, മക്കളെ മര്‍ദിച്ചു; സ്ത്രീക്കെതിരെ കേസ്
അയല്‍വാസികളെ ജാതീയമായി അധിക്ഷേപിക്കുകയും അവരുടെ മൂന്ന് കുട്ടികളെ മർദിക്കുകയും ചെയ്ത സ്ത്രീക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്ത്രീയുടെ വളർത്തു നായയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. വളർത്തുനായ ഇവർ താമസിക്കുന്ന ശഹാപൂർ മേഖലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് ഒരു കൂട്ടം സ്ത്രീകളുടെ പരാതി.ഇക്കാര്യം ബോധിപ്പിക്കാനായി അവർ സ്ത്രീയെ കണ്ട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് പകരം, സ്ത്രീ അക്രമാസക്തയായി പെരുമാറുകയും പരാതി പറയാൻ ചെന്നവരെ ജാതീയമായി അധിക്ഷേപിക്കുകയുമായിരുന്നുവെന്നാണ് പരാതി.
പരാതിക്കാർക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും അവർ മർദിച്ചു. ഈ കുട്ടികള്‍ ബഹളമുണ്ടാക്കുന്നത് തന്റെ വളർത്തുനായക്ക് പ്രശ്നമുണ്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു അതിക്രമം.സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്നു മൂന്നും ഏഴും എട്ടും പ്രായമായ കുട്ടികളെയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.തുടർന്ന് പരാതി പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ പട്ടിക ജാതി, വർഗ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും സ്ത്രീക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.