Home Featured കെട്ടിടങ്ങൾ പിഴയൊടുക്കി നിയമാനുസൃതമാക്കാം ; ബിൽ പാസാക്കി കർണാടക നിയമസഭ

കെട്ടിടങ്ങൾ പിഴയൊടുക്കി നിയമാനുസൃതമാക്കാം ; ബിൽ പാസാക്കി കർണാടക നിയമസഭ

by admin

ബെംഗളൂരു : നിയമവിരുദ്ധമായി നിർമിച്ച കെട്ടിടങ്ങൾ പിഴയൊടുക്കി നിയമാനുസൃതമാക്കാൻ അവസരംനൽകുന്ന ബിൽ പാസാക്കി കർണാടക നിയമസഭ. കർണാടക മുനിസിപ്പൽ കോർപ്പറേഷൻസ് (അമൻഡ്മെന്റ്)ബിൽ ആണ് ചൊവ്വാഴ്ച സഭ പാസാക്കിയത്. പാവപ്പെട്ടവരെയും ചെറുകിട ഭൂവുടമകളെയും സഹായിക്കാനെന്ന് അവകാശപ്പെട്ടാണ് സർക്കാർ ബിൽ കൊണ്ടുവന്നത്.

ബിൽഡിങ് ബൈലോകളോ മറ്റ് നിലവിലെ നിയമങ്ങളോ അനുസരിച്ച് മാത്രമേ കെട്ടിടങ്ങൾ ക്രമപ്പെടുത്തുകയുള്ളൂവെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് നഗരവികസന മന്ത്രി ബൈരതി സുരേഷ് പറഞ്ഞു. പൊളിച്ചുമാറ്റാൻ ഉത്തരവിട്ട കെട്ടിടങ്ങൾക്ക് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടനിർമാണത്തിനുള്ള അനുമതി സർട്ടിഫിക്കറ്റ് നേടാതെ നിർമിച്ച കെട്ടിടങ്ങൾക്ക് പിഴയീടാക്കി കൈവശരേഖ നൽകാൻ മുൻസിപ്പൽ കമ്മിഷണർമാർക്ക് അധികാരംനൽകുന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെട്ടിട്ടുണ്ട്. അനുമതി നൽകിയ പ്ലാനിൽനിന്നും വ്യത്യസ്‌തമായി നിർമിച്ച കെട്ടിടങ്ങൾക്കും പിഴയടച്ച് ക്രമപ്പെടുത്തിയെടുക്കാം. ബിൽ പാസാക്കിയെങ്കിലും തുടർനടപടികളിൽ നിയമപ്രശ്ന‌ത്തിൽ പെട്ടുപോകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.

14 വയസ്, താമസം വീടിനകത്ത്, പ്രായം കൂടിയ കോഴി, ലോക റെക്കോര്‍ഡ് നേടി പേള്‍

സാധാരണയായി നാം വളർത്തുന്ന കോഴികളുടെ ശരാശരി ആയുസ്സ് മൂന്ന് മുതല്‍ പത്ത് വർഷം വരെയാണ്. എന്നാല്‍, അതിനെയെല്ലാം കടത്തിവെട്ടി ശ്രദ്ധ നേടുന്ന ഒരു കോഴിയുണ്ട് അമേരിക്കയിലെ ടെക്സാസില്‍.14 വയസ്സുള്ള ഈ കോഴിയുടെ പേര് പേള്‍ എന്നാണ്. കാലിന് പറ്റിയ ഒരു ഒടിവ്, റാക്കൂണിന്റെ ആക്രമണം, ആർത്രൈറ്റിസ്, ചിക്കൻപോക്സ് തുടങ്ങി പലതും അതിജീവിച്ച ‌പേളിന് ഈ വർഷം മെയ് മാസത്തിലാണ് 14 വയസ്സും 69 ദിവസവും തികഞ്ഞത്. അന്നാണ് ഏറ്റവും പ്രായം കൂടിയ കോഴിക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോർഡ് പേള്‍ നേടിയത്.

പേളിന്റെ ഉടമയാണ് സോണിയ ഹള്‍, 2011 മാർച്ച്‌ 13 -ന് ടെക്സസിലെ തന്റെ വീട്ടില്‍ ഒരു ഇൻകുബേറ്ററില്‍ വിരിഞ്ഞ കോഴിയാണ് പേള്‍ എന്നാണ് സോണിയ പറയുന്നത്. പേള്‍ ആയിരുന്നു കൂട്ടത്തിലെ ഏറ്റവും ചെറിയ കോഴിയെന്നും അവർ പറയുന്നു. കുഞ്ഞിക്കോഴി ആയതിനാല്‍ തന്നെ മറ്റ് കോഴികള്‍ എപ്പോഴും അവള്‍ക്ക് പിന്നാലെ ഉണ്ടായിരുന്നു. പേളിന് ഒരു പ്രായം കഴിഞ്ഞപ്പോള്‍ വീട്ടുകാർ അവളെ വീടിന്റെ അകത്ത് തന്നെ കഴിയാൻ അനുവദിച്ചു.

പിന്നീട്, അവള്‍ വീട്ടിനകത്താണ് ജീവിച്ചത് എന്നും സോണിയ പറയുന്നു.പേള്‍ തന്റെ മിക്ക ദിവസങ്ങളിലും കഴിയുന്നത് വീട്ടിലെ ലോണ്‍ട്രി മുറിയിലാണ്. അവിടെ ഒരു മോപ്പുണ്ട്. അതാണ് അവളുടെ ഉറ്റ സുഹൃത്ത്. വീട്ടില്‍ രണ്ട് പൂച്ചകള്‍ കൂടിയുണ്ട്. ഒന്ന് പ്രായമേറിയ പൂച്ചയാണെങ്കില്‍ മറ്റൊന്ന് പൂച്ചക്കുട്ടിയാണ്. അവയോടും അവള്‍ നന്നായി ഇണങ്ങുന്നുണ്ട് എന്നാണ് സോണിയ പറയുന്നത്. മറ്റ് ജീവികളെയൊന്നും അവള്‍ മൈൻഡ് ചെയ്യാറില്ലെങ്കിലും പൂച്ചക്കുട്ടികള്‍ ഇടയ്ക്കൊക്കെ അവള്‍ക്കൊപ്പം വന്നിരിക്കാറുണ്ട് എന്നും സോണിയ പറയുന്നു

You may also like

error: Content is protected !!
Join Our WhatsApp Group