കര്‍ണാടകത്തില്‍ ഓക്സിജന്‍ ലഭിക്കാതെ വീണ്ടും കൊവിഡ് രോഗികള്‍ മരിച്ചു. കലബുറഗി ജില്ലയില്‍ പത്തുപേരും ബംഗളൂരുവില്‍ രണ്ടുപേരുമാണ് ഓക്സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചത്. കലബുറഗിയിലെ അഫ്സല്‍പുര്‍ താലൂക്ക് ആശുപത്രിയില്‍ നാലുപേരും അളന്ദ് താലൂക്ക് ആശുപത്രിയില്‍ നാലുപേരും സ്വകാര്യ ആശുപത്രിയായ ആനന്ദില്‍ രണ്ടുപേരുമാണ് മരിച്ചത്. ബംഗളൂരുവിലെ അര്‍ക്ക ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെ രണ്ടു പേര് ഓക്സിജന്‍ ലഭിക്കാതെ മരിച്ചു.
മരിച്ചവരില്‍ കൂടുതലും 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അടുത്തടുത്ത ദിവസങ്ങളില്‍ കര്‍ണാടകത്തില്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചവരുടെ എണ്ണം 36 ആയി.ഓക്സിജന്‍ തീരുകയാണെന്ന അപായ സന്ദേശം ബംഗളൂരുവിലെ അര്‍ക്ക ആശുപത്രി അധികൃതര്‍ തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ടിരുന്നു. എന്നിട്ടും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മാത്രമാണ് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാനായത്. ഇതിനിടയിലാണ് രണ്ടു പേര് മരിച്ചത്. കലബുറഗിയിലെ അഫ്സല്‍പുര്‍ താലൂക്ക് ആശുപത്രിയില്‍ അവശേഷിച്ചിരുന്ന ആറു ഓക്സിജന്‍ സിലിണ്ടറുകള്‍കൂടി തിങ്കളാഴ്ച രാത്രി വൈകി തീര്‍ന്നതോടെയാണ് നാലുപേര്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജില്ല ഭരണകൂടം ഇടപെട്ടാണ് ഇവിടേക്ക് സിലിണ്ടറുകള്‍ എത്തിച്ചത്.
അളന്ദ് താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്ററിലുള്ള രോഗികളാണ് മരിച്ചത്. കലബുറഗിയിലെ സ്വകാര്യ ആശുപത്രിയായ ആനന്ദില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് മരിച്ച രണ്ടുപേരില്‍ ഒരാള്‍ ഇതേ ആശുപത്രിയിലെ ഡോക്ടറുടെ ഭാര്യയാണ്. ചാമരാജ്നഗറില്‍ 24പേര് മരിച്ച സംഭവത്തിനുശേഷവും ആശുപത്രികളില്‍ കൃത്യസമയത്ത് ഓക്സിജന്‍ എത്തിക്കുന്നതില്‍ കടുത്ത അനാസ്ഥ സര്‍ക്കാറിെന്റ ഭാഗത്തുനിന്നുണ്ടാകുകയാണെന്നാണ് ആരോപണം.
സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി
ബോളിവുഡ് താരം സോനൂ സൂദ് കൊവിഡിന്റെ രണ്ടാം വരവോടെ വീണ്ടും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. സോനുവും അദ്ദേഹത്തിന്റെ ടീമും ഇന്നലെ ബാംഗ്ലൂര്‍ ആശുപത്രിയിലേക്ക്് അത്യാവശ്യമായി വേണ്ട ഓക്സിജന്‍ സിലിന്‍ഡറുകള്‍ എത്തിക്കുന്നതിന്റെ തിരക്കുകളിലായിരുന്നു.ബംഗ്ലൂരും ആര്‍ക്ക് ആശുപത്രിയില്‍ നിന്നും എസ്ഓഎസ് സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത്യാവശ്യമായി വേണ്ട ഓക്സിജന്‍ സോനു സൂദിന് എത്തിക്കാന്‍ സാധിച്ചു.
കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ…
ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഏകദേശം 22 പേരുടെ ജീവന് അപകടത്തിലായിരുന്നു. ഓക്സിജന്‍ ഇല്ലാത്തതിനാല്‍ രണ്ട് പേര് മരണപ്പെട്ടപ്പോഴാണ് ആര്‍ക്ക് ആശുപത്രിയില്‍ നിന്നും സോനൂ സൂദ് ചാരിറ്റി ഫൗണ്ടേഷനിലേക്ക് ഓക്സിജന്‍ അത്യാവശ്യമായി വേണമെന്ന ആവശ്യപ്പെട്ട ഫോണ്‍ വരുന്നത്. അപ്പോള്‍ തന്നെ സോനു സൂദിന്റെ ടീം ഓക്സിജന്‍ വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചു.കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 15 ഓക്സിജന്‍ സിലിന്‍ഡറുകളാണ് അവര്‍ ആശുപത്രിയിലേക്ക് എത്തിച്ചത്.
- വീണ്ടും ഓക്സിജന്‍ കിട്ടാതെ ദുരന്തം; കര്‍ണാടക കേരള അതിര്‍ത്തി ജില്ലയില്‍ 24 മരണം
- കേരളം ചുവന്നു; ഇനിയും ക്യാപ്റ്റൻ നയിക്കും;
- സ്റ്റാലിന് മുഖ്യമന്ത്രി കസേരയിലേക്ക്.
- കര്‍ണാടക ഉപതെരെഞ്ഞടുപ്പ്: രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നില്‍.
- അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻജിഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബി ബി എം പി അനുമതി
- ബംഗളുരുവിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.
- ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സില് 306 ഒഴിവ്.
- ചൊവ്വ മുതല്‍ ഞായര്‍ വരെ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങള്‍.
- അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ബംഗളൂരുവിലും ;ജാഗ്രത