Home covid19 കര്‍ണാടകം തുറന്നു ;അതിർത്തിയിൽ ഉൾപ്പെടെ പുതുക്കിയ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും

കര്‍ണാടകം തുറന്നു ;അതിർത്തിയിൽ ഉൾപ്പെടെ പുതുക്കിയ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും

by admin

കര്‍ണാടകം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് തിങ്കളാഴ്ച നിലവില്‍വരും. കേരളത്തില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍, രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ എന്നിവരൊഴികെ 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രാജ്യത്ത് 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്സിനേഷനില്ല. നിലവില്‍ 18–-45 പ്രായപരിധിയില്‍ മുന്‍ഗണനക്കാര്‍ക്കാണ് കൂടുതലും വാക്സിന്‍ നല്‍കുന്നത്.

ഇതോടെ യാത്രക്കാരില്‍ ഏറിയപങ്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. ചെറിയ കുട്ടികളില്‍നിന്ന് സ്രവമെടുക്കുന്നത് ശ്രമകരമായതിനാല്‍ കുടുംബ സമേതമുള്ള അത്യാവശ്യയാത്രകള്‍പോലും ബുദ്ധിമുട്ടാകും. വ്യാപാരികളില്‍ ഒരു ഡോസ് വാക്സിന്‍ ലഭിക്കാത്തവരും ദുരിതത്തിലായി.

ബാറുകളും ഹോട്ടലുകളും രാത്രി ഒമ്ബതുവരെ പ്രവര്‍ത്തിക്കാം. പൊതുഗതാഗതത്തില്‍ മുഴുവന്‍ സീറ്റിലും യാത്രായാകാം. ഷോപ്പിങ് മാളുകളും ജിമ്മുകളും പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ പ്രാര്‍ഥനമാത്രം നടത്താം. പബ്ബുകള്‍, സിനിമ തിയറ്ററുകള്‍ എന്നിവ തുറക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വാരാന്ത്യ സമ്ബൂര്‍ണ കര്‍ഫ്യൂ ഒഴിവാക്കി. രാത്രി ഒമ്ബതുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യൂ ഉണ്ടാകും. അഞ്ചുശതമാനത്തില്‍ കൂടുതല്‍ രോഗസ്ഥിരീകരണ നിരക്കുള്ളതിനാല്‍ കുടകില്‍ നിലവിലുള്ള രണ്ടാംഘട്ട ഇളവുകള്‍ തുടരും. വിവാഹത്തിന് നൂറുപേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി
GPR Safe Storage Contact: +91 80954 70818 www.gharperaho.in

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group