ബെംഗളൂരു കോലാറിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ഒരാൾ മരിച്ചു. അഞ്ചുപേരെ ദേഹാസ്വാസ്ഥ്യത്തെത്തുടർ ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൾബാഗൽ മെനജെനഹള്ളിയിലാണ് സംഭവം. പ്രദേശ വാസിയായ വെങ്കട്ടരമണ്ണപ്പയാണ് (65) മരിച്ചത്.
കുടിവെള്ള പൈപ്പിൽ മലിനജലം പ്രവേശിച്ചതായി പ്രാഥമികാന്വേഷണത്തിൽ കണ്ടത്തി. വെള്ളം കുടിച്ചതിനെ തുടർന്ന് ഗ്രാമവാസികളിൽ പലർക്കും ദേഹാസ്വാസ്ഥ്യമുണ്ടാവുക യും അതിസാരവും വയറുവേദനയും അനുഭവപ്പെടുകയുമാ യിരുന്നു.
സംഭവത്തിൽ രോഷാകു ലരായ നാട്ടുകാർ വെങ്കട്ടരമണപ്പയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. കുടിവെള്ള ടാങ്ക് മാസങ്ങളായി വൃത്തിയാക്കാറില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.