ബംഗളൂരു; മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി നേരിട്ടത് മണിക്കൂറുകള്‍ നീണ്ട ക്രൂര പീഡനം. ആറംഗ സംഘമാണ് 22 കാരിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ വിഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു.
മദ്യ ലഹരിയിലായിരുന്ന പ്രതികള്‍ രണ്ടു മണിക്കൂറോളമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ തലയില്‍ കല്ലുകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ഉത്തരേന്ത്യന്‍ സ്വദേശിനി ആക്രമിക്കപ്പെട്ടത്. ബോധരഹിതരായ യുവതിയെയും സഹപാഠിയെയും പുള്ളിപ്പുലിയുടെ വിഹാര കേന്ദ്രമായ വനപ്രദേശത്ത് തള്ളി സംഘം കടന്നുകളഞ്ഞു.
നാട്ടുകാരില്‍ ചിലര്‍ ഇരുവരെയും കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള യുവതിയില്‍ നിന്ന് മൊഴിയെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര വനമേഖലയിലാണ് സംഭവം. ദേശീയ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു.
*onamtraditions.com*_Love our tradition_*ഓണം ട്രഡീഷൻസ്* നിങ്ങൾക്കായി ഒരുക്കുന്നു🔵 മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ🟣 ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ🔵 ചുമർചിത്രങ്ങൾ, വിളക്കുകൾ…മ്യൂറൽ ചിത്രങ്ങൾ…തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴിയും ലഭ്യമാണ്സന്ദർശിക്കു▶️https://onamtraditions.com/login?referrer=AAAE Visit Our store@ *MADIWALA*▶️ https://g.co/kgs/yJ2b62 Call: *095269 18111*